എ​ലി​ക്കു​ള​ത്ത് ലൈ​ഫ്മി​ഷ​ൻ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം; യു​ഡി​എ​ഫും ബി​ജെ​പി​യും വി​ട്ടു​നി​ന്നു

ഇ​ള​ങ്ങു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ്മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ജാ​താ​ദേ​വി, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ഷേ​ർ​ളി അ​ന്ത്യാം​കു​ളം, സൂ​ര്യാ​മോ​ൾ, ബി​ന്ദു പൂ​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ന്നാ​ൽ, മ​ന്ത്രി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ​നി​ന്നും യു​ഡി​എ​ഫ്, ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​ല്ല. ഇ​വ​രു​ടെ നേ​താ​ക്ക​ളും പ​രി​പാ​ടി​ക്കെ​ത്തി​യി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ലെ നി​ബ​ന്ധ​ന​ക​ൾ മൂ​ലം അ​ർ​ഹ​രാ​യ പ​ല​രും ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫി​ന്‍റെ ബ​ഹി​ഷ്‌​ക​ര​ണം.

നി​ര​വ​ധി​പ്പേ​ർ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഭ​വ​ന​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ പു​റ​ത്താ​യെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. പ്ര​ധാ​ൻ​മ​ന്ത്രി ആ​വാ​സ് യോ​ജ​ന, ഇ​ന്ദി​രാ ആ​വാ​സ് യോ​ജ​ന എ​ന്നീ കേ​ന്ദ്ര​പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് പൂ​ർ​ത്തി​യാ​കാ​റാ​യ വീ​ടു​ക​ൾ​ക്ക് അ​വ​സാ​ന​ഗ​ഡു മാ​ത്രം ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ന്ന് ന​ൽ​കി​യാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യി ലൈ​ഫ്മി​ഷ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​ട്ടു​നി​ന്ന​തെ​ന്നും ബി​ജെ​പി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.