എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ: സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂപ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഭം​ഗി​യാ​യി ന​ട​ക്കു​ന്നു​വെ​ന്നും പ​രീ​ക്ഷ​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​താ​യും രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ അ​റി​യി​ച്ചു. പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ർ, മാ​സ്ക് തു​ട​ങ്ങി​യ​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നാ​ലാ​യി​ര​ത്തോ​ള​വും എ​സ്എ​സ്എ​ൽ​സി​ക്ക് മൂ​വാ​യി​ര​ത്തോ​ള​വും കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വാ​ഹ​ന​സൗ​ക​ര്യം, തെ​ർ​മ​ൽ സ്കാ​നിം​ഗ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​നി​റൈ​സ​റി​ന്‍റെ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നോ​യ് എം. ​ജേ​ക്ക​ബ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് മാ​ണി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.