എ​സ്റ്റേ​റ്റ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തും

കാ​ഞ്ഞി​ര​പ്പ​ള്ളി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്വ​പ്പെ​ട്ട് പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​സ്റ്റേ​റ്റ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തും. ധ​ർ​ണ വി​ജ​യി​പ്പി​ക്കു​വാ​ൻ ഹൈ​റേ​ഞ്ച് എ​സ്‌​റ്റേ​റ്റ് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ -എ​ച്ച്ഇ ഇ ​എ, സി​ഐ​ടി​യു മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഐ. ഷു​ക്കൂ​ർ, സി​ഐ​ടി​യു കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എ​സ്. സു​രേ​ന്ദ്ര​ൻ, പി.​കെ. ബാ​ല​ൻ, മോ​ഹ​ന​ൻ, ശി​വ രാ​ജ​ൻ, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി 600 രൂ​പ​യാ​ക്കു​ക, ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം അ​നു​വ​ദി​ക്കു​ക, ഗ്രാ​റ്റു​വി​റ്റി കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക, മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ.