എ. ഐ.വൈ.എഫ.് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

പൊന്‍കുന്നം: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ മര്‍ദ്ദിച്ച ആശുപത്രി സി.ഇ.ഒ.യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ. ഐ.വൈ.എഫ.് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ജില്ലാ ജോയിന്റ് സെക്രട്ടറി ശരത് മണിമല ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് കെ.ബി.അജേഷ്, മണ്ഡലം പ്രസിഡന്റ് അജിത് വാഴൂര്‍, സെക്രട്ടറി പ്രേംജി സത്യന്‍, അരുണ്‍ കൃഷ്ണന്‍, പി.പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. രാജേന്ദ്ര മൈതാനത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ
എന്‍.എഫ്.ഐ.ഡബ്ല്യു.സംസ്ഥാന സെക്രട്ടറി അഡ്വ.സി.ജി സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിത് വാഴൂര്‍ അധ്യക്ഷത വഹിച്ചു.