ഏകദിന പഠന ക്യാമ്പ്

മുണ്ടക്കയം: എസ്. എന്‍. ഡി. പി. യോഗം ഹൈറേഞ്ച് യൂണിയന്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉല്ലാസപ്പറവകള്‍ ഏകദിന പഠന ക്യാമ്പ് യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. അഡ്വ. പി. ജീരാജ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. പി. അനിയന്‍, ഷാജി ഷാസ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ സി. എല്‍. മോഹനന്‍, എ.കെ. രാജപ്പന്‍, എം. എ. ഷിനു, പി. എ. വിശ്വംഭരന്‍. കെ. എസ്. രാജേഷ്, വിപിന്‍ കെ. ചന്ദ്രന്‍ വനിതാ സംഘം യൂണിയന്‍ െൈവസ് പ്രസിഡന്റ് പത്മിനി രവീന്ദ്രന്‍, കേന്ദ്രസമിതി അംഗം ഉഷ സജി, വനിതാസംഘം യൂണിയന്‍ സെക്രട്ടറി സിന്ധു മുരളീധരന്‍, യൂണിയന്‍ യൂത്ത്മൂവമെന്റ് ചെയര്‍മാന്‍ വിനോദ് പാലപ്ര, കണ്‍വീനര്‍ എം. വി. ശ്രീകാന്ത്, യൂണിയന്‍ കുമാരി സംഘം കുമാരി അതുല്യ സുരേന്ദ്രന്‍, സൈബര്‍ സേന കണ്‍വീനര്‍ വിഷ്ണു പാലൂര്‍ക്കാവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗംഗാധരന്‍ ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ക്ലാസില്‍ സൈബര്‍ലോകത്തെ ചതിക്കുഴികളെ കുറിച്ച് അഭിലാഷ് ജോസഫ് ക്ലാസ് നയിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനവും എസ്. എസ്. എല്‍. സി. പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണ ഉദ്ഘാടനം എസ്. എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വഹിച്ചു. യോഗത്തില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ഇന്റര്‍നാഷണല്‍ പീസ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഗിരിജാ പ്രസാദിനെ അനുമോദിച്ചു.