ഏദന്‍തോട്ടമുപേക്ഷിച്ച ലിലിത്തിന്റെ കഥയുമായി ഒന്നാംസ്ഥാനം

സ്ത്രീസമത്വത്തിനുവേണ്ടി ഏദന്‍തോട്ടം ഉപേക്ഷിച്ച ലിലിത്തിന്റെ കഥയുമായി എത്തിയ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകത്തില്‍ ഒന്നാം സ്ഥാനം നേടി.

മഴ നിഷേധിച്ച വേഴാമ്പല്‍ എന്ന നാടകത്തിനാണ് അംഗീകാരം. ഇതിലെ അഭിനേതാക്കളായ ശരണ്‍, ഹണി എന്നിവര്‍ യഥാക്രമം നല്ല നടനും നടിയുമായി. ജോസ് കല്ലായ്ക്കലാണ് നാടകത്തിന്റെ രചയിതാവ്. സ്ത്രീസമത്വം എന്നതായിരുന്നു വിഷയം.

ബൈബിളില്‍ ഹവ്വയ്ക്ക് മുന്‍പേയുള്ള സ്ത്രീകഥാപാത്രമാണ് ലിലിത്ത്. പ്രമേയത്തിന്റെ കാലിക പ്രസക്തിമൂലവും നാടകം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

തനിക്കു ആദത്തിനെടൊപ്പം തുല്യ പദവി വേണം എന്ന് വാശി പിടിച്ചു ദൈവവുമായി തെറ്റി പിരിഞ്ഞു ഏദൻ തോട്ടത്തിൽ നിന്നും ലിലിത്ത് പുറത്തായെന്ന് യഹൂദന്മാർ ഇന്നും വിശ്വസിക്കുന്നു .. സ്ത്രീ സമത്വവാദി എന്നാണ് ലിലിത്ത് എന്ന പേരിന്റെ അർത്ഥമായി കണക്കാപെടുന്നത് .

lilith-web