ഏരിയ സമ്മേളനം പതാക ദിനം ആചരിച്ചു

മുണ്ടക്കയം: സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം അഞ്ചു മുതല്‍ എട്ടുവരെ കാഞ്ഞിരപ്പള്ളിയില്‍ നടക്കും. എട്ടിന് ചുവപ്പുസേനാ മാര്‍ച്ച്‌, പ്രകടനം എന്നിവ നടക്കും. സമ്മേളനം വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗറില്‍ ഉയര്‍ത്തുവാനുള്ള പതാക അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് വണ്ടന്‍പതാല്‍ പി.ഒ. നീലകണ്ഠന്‍ സ്മൃതിമണ്ഡപത്തില്‍ നിന്ന് ടി. പ്രസാദിന്റെ നേതൃത്വത്തില്‍ ബൈക്കുറാലിയോടെ കാഞ്ഞിരപ്പള്ളിയില്‍ എത്തിക്കും. സമ്മേളനത്തിന് വിളംബരം കുറിച്ച്‌ മുണ്ടക്കയം ലോക്കലിലെ 26 ബ്രാഞ്ചുകളിലെ 31 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തലിനോടനുബന്ധിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍ കെ. രാജേഷ്, പി.എ. സുരേന്ദ്രന്‍, ടി. പ്രസാദ്, വി.കെ. രാജപ്പന്‍, സി.വി. അനില്‍കുമാര്‍, റെജീന റഫീക്, എം.ജി. രാജു, കെ.എന്‍. സോമരാജന്‍, ഷാജികുമാര്‍, ബെന്നി നെയ്യൂര്‍, കെ.എന്‍. ചന്ദ്രശേഖരന്‍, കെ.സി. ഗോപാലന്‍, പി.എന്‍. സത്യന്‍, ഫൈസല്‍മോന്‍, കെ.കെ. വിജയന്‍, ജയിംസ് ജോസഫ്, പി.ഡി. വിനോദ്, പി.കെ. സുഹാസ്, സനല്‍ കെ. രാജ്, എം.എ. കേരളീയന്‍, പി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.