ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടയുടമ പിടിയില്‍

കാഞ്ഞിരപ്പള്ളി: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടയുടമ പിടിയില്‍. പട്ടിമറ്റം പുതുപറമ്പില്‍ സലീമിനെയാണ് (63) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞിരപ്പള്ളിക്കു സമീപം കട നടത്തുന്ന ഇയാള്‍ ബാലികാസദനത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച കടയില്‍ വച്ച് പിടിക്കാന്‍ ശ്രമിച്ചതായാണ് പരാതി. കാഞ്ഞിരപ്പള്ളി അഡീഷണല്‍ എസ്‌ഐ വി. ബിജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടയില്‍ ഹാജരാക്കിയ സലീമിനെ റിമാന്‍ഡ് ചെയ്തു.