ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ്: സ്ഥലം ഉടമയുമായി ജ​ന​കീ​യ സ​മി​തി ചർച്ച നടത്തും

കാ​ഞ്ഞി​ര​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ന് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി​യു​ടെ പ്ര​ഥ​മ യോ​ഗം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ന്നു. വി​ഴി​ക്ക​ത്തോ​ട്ടി​ൽ മാ​ലി​ന്യ പ്ലാ​ന്‍റി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്ന് കൂ​ടു​ത​ൽ സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ല​മു​ട​മ​യെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തും.

വി​ഴി​ക്ക​ത്തോ​ട്ടി​ൽ മാ​ലി​ന്യ പ്ലാ​ന്‍റി​നാ​യി ഏ​റ്റെ​ടു​ത്ത ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​നാ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​കു​മോ എ​ന്നാ​ണ് ജ​ന​കീ​യ സ​മി​തി പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ല​മു​ട​മ​യെ നേ​രി​ൽ ക​ണ്ട് ഉ​ട​ൻ ച​ർ​ച്ച ന​ട​ത്തും. സ്ഥ​ല​മു​ട​മ ഇ​തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചാ​ൽ പി​ന്നീ​ട് ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ ശ്ര​മം ആ​രം​ഭി​ക്കും.

സ്ഥ​ലം വാ​ങ്ങു​വാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് തു​ക സ​മാ​ഹ​രി​ക്കാ​നാ​ണ് ജ​ന​കീ​യ സ​മി​തി​യു​ടെ തീ​രു​മാ​നം. നേ​ര​ത്തെ ഇ​തേ സ്ഥ​ലം ത​ന്നെ കോ​ള​ജി​ന് വേ​ണ്ടി വാ​ങ്ങു​വാ​നാ​യി സ്ഥ​ല​മു​ട​മ​യെ സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും
അ​ന്ന് ന​ട​പ്പി​ലാ​യി​രു​ന്നി​ല്ല. കോ​ള​ജി​നാ​യി സ്ഥ​ലം വി​ട്ട് ന​ൽ​കു​മ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി പു​ര​യി​ട​മാ​ക്കി ല​ഭി​ക്ക​ണ​മെ​ന്ന് സ്ഥ​ല​മു​ട​മ ആ​വ​ശ്യ​മു​ന്ന​യി​ച്ച​താ​ണ് അ​ന്ന് ഈ ​നീ​ക്കം പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. സ്ഥ​ല​മു​ട​മ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​പ്പോ​ൾ ജ​ന​കീ​യ​സ​മി​തി. അ​താ​ണ് വീ​ണ്ടും സ്ഥ​ല​മു​ട​മ​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ കാ​ര​ണം.ഇ​തു കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ത​ന്നെ​യു​ള്ള അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ലം കൂ​ടി സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഒ​രു മാ​സ​ത്തി​ന​കം കോ​ള​ജി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള നീ​ക്കം വി​ജ​യ​ത്തി​ലെ​ത്തും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​കീ​യ സ​മി​തി.

കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.