ഒടുവിൽ മഞ്ജു വാര്യർ തീരുമാനം എടുത്തു .. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചു എത്തുന്നത്.

manju warrier

കേരളം കാത്തിരുന്ന ക്ലൈമാക്‌സ് ഇതാ. ഉദ്വേഗങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടുകൊണ്ട് മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. പതിനാലു വര്‍ഷത്തിനുശേഷമുള്ള തിരിച്ചുവരവ് ഒരു പരസ്യചിത്രത്തിലൂടെയാണ്. അതും സാക്ഷാല്‍ ബിഗ് ബിയ്‌ക്കൊപ്പം. പരസ്യത്തിന്റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. ഇതാദ്യമായിട്ടാണ് മഞ്ജു ഒരു പരസ്യചിത്രത്തില്‍ മുഖം കാണിക്കുന്നത്.

കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലാണ് മഞ്ജു എത്തുന്നത്. ബിഗ് ബിയ്‌ക്കൊപ്പമുള്ള ഈ ലോഞ്ച് രണ്ടാം വരവില്‍ ബോളിവുഡില്‍ പോലും മഞ്ജുവിന്റെ ഡിമാന്‍ഡ് കൂട്ടുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്.