ഒത്തുകളി: കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല

srs b1ഒത്തുകളി: കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല; ഗുരുനാഥ് മെയ്യപ്പനെതിരെ വ്യക്തമായ തെളിവ്

മുംബൈ: ഒത്തുകളി കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല.21 പേര്‍ക്കെതിരെയാണ് മുംബൈ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് തലവന്‍ ഗുരുനാഥ് മെയ്യപ്പന്‍,ബോളിവുഡ് താരം വിന്ധു ധാരാസിംഗ്, പാക്കിസ്ഥാന് അംപയര്‍ അസദ് റൌഫ് തുടങ്ങി 21 പേര്‍ക്കെതിരെയാണ മുംബൈ പൊലീസിന്റെ കുറ്റപത്രം. ദില്ലി പൊലീസ് ശ്രീശാന്തിനെ അറസ്റ് ചെയ്ത ഉടനെ ശ്രീശാന്ത് താമസിച്ചിരുന്ന മുംബൈയിലെ ഹോട്ടല്‍മുറിയില്‍ നിന്നും ശ്രീശാന്തിന്റെ ലാപ് ടോപ്,മൊബൈല്‍ ഫോണ്‍ തുടങ്ങിയവ മുംബൈ പൊലീസ് പിടിച്ചെടുത്തിരുന്നു.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ശ്രീശാന്തിന്റെ പങ്ക് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരരഹസ്യങ്ങള്‍ വിന്ദു ധാരാസിങ്ങിന് ചോര്‍ത്തി നല്‍കുകകയും വാതുവെയ്പ്പില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു എന്ന കുറ്റമാണ് ക്രെെംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.

മെയ്യപ്പനും വിന്ധുവിനുമെതിരെ ദൃക്സാക്ഷി തെളിവുകളും ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും അടക്കമുള്ള തെളിവുകള്‍ ഉണ്ട്.പാക്കിസ്ഥാന്‍ അംപയര്‍ അസദ് റൌെഫും വാതുവെയ്പ്പില്‍ കണ്ണിയാണെന്ന് ക്രെെംബ്രാഞ്ച് തെളിവു സഹിതം കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഒരാഴ്ച്ചക്കകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.