ഒരു എലി മൂലം തന്പലക്കാട്‌ എട്ടു മണിക്കൂർ വൈദ്യുതി മുടങ്ങി

തന്പലക്കാട്‌ ∙ എലി എട്ടു മണിക്കൂറോളം വൈദ്യുതി തടസ്സപ്പെടുത്തി. മേഖലയിൽ ബുധനാഴ്‌ച രാത്രി മുടങ്ങിയ വൈദ്യുതി വ്യാഴാഴ്‌ച രാവിലെ 10 മണിയായിട്ടും പുനഃസ്‌ഥാപിക്കാൻ കഴിയാതെ വന്നതോടെയാണ് അന്വേഷണം വ്യാപകമാക്കിയത്. വൈദ്യുതി ബോർഡ് ജീവനക്കാർ പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും വൈദ്യുതി പുനഃസ്‌ഥാപിക്കാൻ കഴിയാതെ വന്നു.

ട്രാൻസ്‌ഫോമറിലെ ഫ്യൂസ് ഘടിപ്പിക്കുമ്പോഴെല്ലാം വൈദ്യുതി മിന്നിയശേഷം ഫ്യൂസ് കത്തി വൈദ്യുതി നിലയ്‌ക്കുകയാണ് ചെയ്യുന്നത്. കാരണംതേടി മടുത്ത ജീവനക്കാർ ഒടുവിൽ കണ്ടത് ട്രാൻസ്‌ഫോമറിലേക്ക് വൈദ്യുതി എത്തുന്ന ലൈനിനും ട്രാൻസ്‌ഫോമറിനുമിടയിൽ പാതി കത്തിക്കരിഞ്ഞിരിക്കുന്ന എലിയെയാണ്.

എലിയെ എടുത്തു മാറ്റിയതോടെ വൈദ്യുതി തകരാറും പരിഹരിച്ചു.