ഒരേ സമയത്ത് ഇടത് കൈകൊണ്ടു ഇംഗ്ലീഷും വലതു കൈകൊണ്ടു മലയാളവും എഴുതുന്ന ഡോണ ബേബി

1-web-dona-left-hand-writing

ചെമ്മലമറ്റം: (തിടനാട്)ആറാം ക്ലാസ്കാരിയായ ഡോണായ്ക്ക് ഇപ്പോള്‍ എഴുതാന്‍ ഇടതും വലതും കൈകള്‍ ഒരുപോലെ.

തിടനാട് ചെമ്മലമറ്റം കളപ്പുരക്കല്‍ ബേബി-ബീന ദമ്പതികളുടെ മകളായ ഡോണ (10)ഇപ്പോള്‍ ഒരേ സമയത്ത് ഇടത്,വലത് കൈകള്‍ കൊണ്ട് ഇംഗ്ലീഷും മലയാളവും അനായാസം എഴുതും.

ചെമ്മലമറ്റം വാരിയാനിക്കാട് കാര്‍മ്മല്‍ റാണി പബ്ലിക്‌ സ്കൂളില്‍ ആറാം ക്ലാസില്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഡോണ.വാക്കുകള്‍ തിരിച്ചും മറിച്ചും വായിക്കുവാനും എഴുതുവാനുമുള്ള കഴിവും ഈ കൊച്ചു മിടുക്കിക്കുണ്ട്.ഇതെല്ലാം സ്വയം പരിശീലിച്ചതാണ്.മുന്നാം ക്ലാസ് മുതല്‍ ഇരുകരങ്ങളും ഉപയോഗിച്ച് എഴുതും.ഡാന്‍സില്‍ പരിശീലനം നേടിയ
ഡോണ സബ്ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് സമ്മാനാര്‍ഹയായിട്ടുണ്ട്.കഥകളും,കവിതകളും നിമിഷനേരം കൊണ്ട് രചിക്കാനുള്ള കഴിവും ഡോണായ്ക്കുണ്ട്.

തീരെ ചെറുപ്രായത്തില്‍ ഇടത്ത് കരം ഉപയോഗിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്.ഇപ്പോള്‍ വലത് കരം ആണ് ഉപയോഗിക്കുന്നത്.

ചെമ്മലമറ്റം പള്ളിയോട് അനുബന്ധിച്ചുള്ള നേഴ്സറി സ്കൂളില്‍ ഈ പള്ളിയിലെ വികാരിയച്ചനായിരുന്ന അലക്സ്‌ കോഴിക്കോട് അച്ഛനായിരുന്നു ഡോണായ്ക്ക് ആദ്യാക്ഷരം കുറിച്ചത്.അന്ന് ഡോണായുടെ ഇടത് കൈകൊണ്ടാണ് അക്ഷരം എഴുതിച്ചത്.ബിബി,ജോജു എന്നിവര്‍ ഡോണായുടെ സഹോദരങ്ങള്‍ ആണ്.