ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

പൊൻകുന്നം∙ അഞ്ചു വർഷത്തിൽ കൂടുതൽ നികുതി കുടിശികയുള്ള വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് അപേക്ഷ നൽകുവാനുള്ള അവസാന തീയതി ഈ മാസം 30ന് അവസാനിക്കും.

2017 ഒൻപതാം മാസം വരെയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതി കുടിശികയുടെ 20%വും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30%വും അടച്ചാൽ മതിയെന്നും നഷ്ടപ്പെട്ടുപോയതും പൊളിച്ചു വിറ്റതുമായ വാഹനങ്ങളുടെ ഭാവിയിൽ ഉണ്ടാകാവുന്ന നികുതി കുടിശിക ഒഴിവാക്കാൻ 100 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകണമെന്നും ഒറ്റത്തവണ പദ്ധതിയുടെ ഈ അവസരം കുടിശികയുള്ളവർ ഉപയോഗപ്പെടുത്തണമെന്നും കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ വി.എം.ചാക്കോ അറിയിച്ചു.