ഒറ്റപ്പെട്ട കുറുമ്പൻമുഴിയിൽ എൻടിആർഎഫ് സംഘമെത്തി ഒപ്പം എംഎൽഎയും കളക്ടറും.

മുക്കൂട്ടുതറ : പമ്പയാറിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് മൂന്ന് ദിവസമായി പുറം ലോകവുമായി ബന്ധമില്ലാതിരുന്ന എരുമേലി പഞ്ചായത്തിനടുത്ത് പത്തനംതിട്ട ജില്ലയിലെ കുറുമ്പൻമുഴിയിൽ ഇന്നലെ രക്ഷാപ്രവർത്തകരെത്തി. റാന്നി എംഎൽഎ രാജു എബ്രഹാം, പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് എന്നിവരുടെ നേതൃത്വത്തിൽ എൻടിആർഎഫ് സംഘമാണ് എത്തിയത്. ബോട്ടിൽ പമ്പയാർ കുറുകെ കടന്ന് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ തുടങ്ങിയവ ഇവർ നാട്ടുകാർക്ക് കൈമാറി. ആദിവാസി വിഭാഗം ഉൾപ്പടെയുള്ള കുടുംബങ്ങളാണ് പമ്പയാർ കര കവിഞ്ഞൊഴുകുന്നത് മൂലം അക്കരെ കടക്കാനാവാതെ കഴിയുന്നത്. ഏക ആശ്രമായിരുന്ന കോസ്‌വേ പാലം വെള്ളത്തിൽ മൂടിയതോടെ പുറംലോകവുമായുള്ള ബന്ധം മറിയുകയായിരുന്നു. ജനപ്രതിനിധികളും റവന്യൂ, പോലീസ് സംഘവും സ്ഥലത്തെത്തി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.