ഒറ്റപ്ലാക്കല്‍ കുടുംബയോഗം

ചിറക്കടവ്: ഒറ്റപ്ലാക്കല്‍ കുടുംബയോഗവും പരേതാനുസ്മരണവും നാളെ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചിറക്കടവ് താമരക്കുന്നു പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനയും ഉണ്ടായിരിക്കും.

4.30ന് ഒറ്റപ്ലാക്കല്‍ ജെ. തോമസിന്റെ വസതിയില്‍ കൂടുന്ന സമ്മേളനത്തില്‍ കുടുംബയോഗം പ്രസിഡന്റ് ജോസ് സെബാസ്റ്റിയന്‍ അധ്യക്ഷതവഹിക്കും.

ഒറ്റപ്ലാക്കല്‍ ഫാമിലി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് പ്രസംഗിക്കും.