‘ഒ​ന്നാ​കാം ഉ​യ​രാം’ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ട​ത്തി

പാ​റ​ത്തോ​ട്: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം – ഒ​ന്നാ​കാം ഉ​യ​രാം സം​ഘ​ടി​പ്പി​ച്ചു. പാ​റ​ത്തോ​ട് ഗ്രേ​സി മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ല​ൻ എം. ​സാ​ജ​ൻ, എ​മി​ൽ എം. ​സാ​ജ​ൻ എ​ന്നി​വ​രു​ടെ ഭ​വ​ന​ത്തി​ൽ​നി​ന്നാ​രം​ഭി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ തി​രി​തെ​ളി​ച്ചു. തു​ട​ർ​ന്ന് ചോ​റ്റി പാ​ലാ​ന്പ​ടം എ​ൽ​പി​സ്കൂ​ളി​ൽ ന​ട​ന്ന പ്ര​തി​ഭാ​സം​ഗ​മം ഹെ​ഡ്മി​സ്ട്ര​സ് മ​റി​യാ​മ്മ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ക്ഷാ​ക​ർ​തൃ​പ്ര​തി​നി​ധി സാ​ജ​ൻ ചാ​ക്കോ​യും വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലും സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ചി​റ​ക്ക​ട​വ്, കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം, പാ​റ​ത്തോ​ട്, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട്, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.
ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു സ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ഫി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഇ​ഒ ഓ​മ​ന​ക്കു​ട്ട​ൻ എം.​സി., ബി​ആ​ർ​സി ട്രെ​യ്ന​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ശി​വ​ദാ​സ് വി.​കെ., സി​ആ​ർ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ നാ​സ​ർ മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി ഗ​വ​ൺ​മ​ന്‍റ് എ​ൽ​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് സു​ധ​ർ​മ പി.​ജെ., സി​ജി​ൻ എ.​പി., ലെ​റ്റി സി. ​തോ​മ​സ്, അ​ന്പി​ളി പി.​ഡി. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.