ഒ​രു കൈ ​സ​ഹാ​യം പ​ദ്ധ​തി​ക്ക് നാളെ ​തു​ട​ക്കം

പൊ​ന്‍​കു​ന്നം: ചി​റ​ക്ക​ട​വ് പ​ബ്ലി​ക് ലൈ​ബ്ര​റി​യും ജ​ന​മൈ​ത്രി സാം​സ്‌​കാ​രി​ക സ​മി​തി​യും സം​യു​ക്ത​മാ​യി നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ഒ​രു കൈ ​സ​ഹാ​യം പ​ദ്ധ​തി നാളെ ​ഡോ.​ എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പ​ത്താ​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ 1300 അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ന​ല്‍​കി​ക്കൊ​ണ്ടാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ ജ​ന​മൈ​ത്രി സ​മി​തി​യി​ല്‍ 600 ൽ​പ​രം അം​ഗ​ങ്ങ​ള്‍ ഉ​ണ്ട്. പാ​മ്പാ​ടി​യി​ല്‍ ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ല്ലാ മാ​സ​ത്തെ​യും ര​ണ്ടാ​മ​ത്തെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ എ​രു​മേ​ലി​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലു​മാ​യി 120 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​മാ​ണ് സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചി​റ​ക്ക​ട​വ് പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ടി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ​ശ്രീ​ധ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി​യ​മ്മ പു​ഴ​യ​നാ​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജി. ക​ണ്ണ​ന്‍,ബി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് ടി.​എ​ന്‍. സ​ര​സ്വ​തി​യ​മ്മ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​മൈ​ത്രി സാം​സ്‌​കാ​രി​ക സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഹ​രി​ലാ​ല്‍, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി വി. ​രാ​ജേ​ഷ് കു​മാ​ര്‍, സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ബി പ​രി​യാ​രം, ജി​ല്ലാ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ഈ​രാ​റ്റു​പേ​ട്ട, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ണ​സ്റ്റ് എ​രു​മേ​ലി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.