ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് നി​രോ​ധി​ച്ചു

കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ, പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ, റ​​സി​​ഡ​​ൻ​​ഷ്യ​​ൽ മേ​​ഖ​​ല​​ക​​ൾ, അ​​നു​​ബ​​ന്ധ സ്ഥ​​ല​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഒ​​റ്റ​​ത്ത​​വ​​ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​ക്ക് വ​​സ്തു​​ക്ക​​ൾ നി​​രോ​​ധി​​ച്ച് ജി​​ല്ലാ ക​​ള​​ക്ട​​ർ ഉ​​ത്ത​​ര​​വാ​​യി.
ഡി​​സ്പോ​​സി​​ബി​​ൾ പാ​​ത്ര​​ങ്ങ​​ൾ, കു​​ടി​​വെ​​ള്ള കു​​പ്പി​​ക​​ൾ, റാ​​പ്പ​​റു​​ക​​ൾ, പ്ലാ​​സ്റ്റി​​ക് പാ​​യ്ക്ക​​റ്റു​​ക​​ൾ, പ്ലാ​​സ്റ്റി​​ക് സ​​ഞ്ചി​​ക​​ൾ മു​​ത​​ലാ​​യ​​വ നി​​രോ​​ധി​​ച്ചു കൊ​​ണ്ടു​​ള​​ള ഉ​​ത്ത​​ര​​വ് ഗാ​​ന്ധി​​ജ​​യ​​ന്തി​​ദി​​ന​​മാ​​യ ഇ​​ന്ന് നി​​ല​​വി​​ൽ വ​​രും. നി​​രോ​​ധി​​ച്ച​​വ​​യ്ക്ക് പ​​ക​​രം തു​​ണി​​യും മ​​റ്റ് പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ വ​​സ്തു​​ക്ക​​ളും ഉ​​പ​​യോ​​ഗി​​ച്ചു നി​​ർ​​മി​​ച്ച സാ​​മ​​ഗ്രി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന് ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.

സ്കൂ​​ളു​​ക​​ളി​​ൽ ക​​ള​​ക്‌​​ഷ​​ൻ ബി​​ന്നു​​ക​​ൾ

മാ​​ലി​​ന്യം ത​​രം​​തി​​രി​​ച്ച് സം​​സ്ക​​രി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത സം​​ബ​​ന്ധി​​ച്ച് കു​​ട്ടി​​ക​​ളി​​ൽ അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന് സ്കൂ​​ളു​​ക​​ളി​​ൽ ക​​ള​​ക്‌​​ഷ​​ൻ ബി​​ന്നു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന ക​​ള​​ക്ടേ​​ഴ്സ് അ​​റ്റ് സ്കൂ​​ൾ പ​​ദ്ധ​​തി​​ക്ക് നാ​​ളെ തു​​ട​​ക്ക​​മാ​​കും.
വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ മെ​​മ്മോ​​റി​​യ​​ൽ സ്കൂ​​ളി​​ൽ രാ​​വി​​ലെ 10ന് ​​ജി​​ല്ലാ ക​​ള​​ക്ട​​ർ പി. ​​കെ. സു​​ധീ​​ർ ബാ​​ബു ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ പി. ​​ശ​​ശി​​ധ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ശു​​ചി​​ത്വ​​മി​​ഷ​​ൻ ജി​​ല്ലാ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫി​​ലി​​പ്പ് ജോ​​സ​​ഫ് പ​​ദ്ധ​​തി വി​​ശ​​ദീ​​ക​​രി​​ക്കും. വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ എ​​സ്. ഇ​​ന്ദി​​രാ​​ദേ​​വി ശു​​ചി​​ത്വ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും.
ശു​​ചി​​ത്വ മി​​ഷ​​ൻ ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ജി​​ല്ല​​യി​​ലെ മൂ​​ന്ന് സ്കൂ​​ളു​​ക​​ളെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ള​​ള​​ത്. പെ​​റ്റ് ബോ​​ട്ടി​​ൽ, ഹാ​​ർ​​ഡ് ബോ​​ട്ടി​​ൽ​​സ്, പാ​​ൽ ക​​വ​​ർ, പേ​​പ്പ​​ർ എ​​ന്നീ വ​​സ്തു​​ക്ക​​ൾ സം​​ഭ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ബി​​ന്നു​​ക​​ളാ​​ണ് സ്ഥാ​​പി​​ക്കു​​ന്ന​​ത്. ഇ​​വ എ​​ല്ലാ മാ​​സ​​വും ഒ​​ന്നാ​​മ​​ത്തെ​​യും മൂ​​ന്നാ​​മ​​ത്തെ​​യും ബു​​ധ​​നാ​​ഴ്ച​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ വ​​ഴി ശേ​​ഖ​​രി​​ച്ച് അ​​ടു​​ത്ത​​ദി​​വ​​സം ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന​​യ്ക്കോ പാ​​ഴ് വ​​സ്തു വ്യാ​​പാ​​രി​​ക​​ൾ​​ക്കോ കൈ​​മാ​​റും.