ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വ​യോ​ധി​ക​യെ ര​ക്ഷ​പ്പെടു​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ ആ​ദ​രി​ക്കും

പാ​റ​ത്തോ​ട്: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വ​യോ​ധി​ക​യെ ര​ക്ഷ​പ്പെടു​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കും.

ക​ഴി​ഞ്ഞ മാസം ചോ​റ്റി ത്രി​വേ​ണി തോ​ട്ടി​ൽ കു​ളി​ക്കു​വാ​നി​റ​ങ്ങി​യ കു​ന്നും​പു​റ​ത്ത് റെ​ജി​യു​ടെ സ​ഹോ​ദ​രി മേ​രി (56)യെ​യാ​ണ് പ​രേ​ത​നാ​യ ദ​ർ​ശ​ന​ബാ​ബു​വി​ന്‍റെ മ​ക​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ്രി​യ ഹ​രി​ദാ​സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചോ​റ്റി പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം എം​പി പ്രി​യ ഹ​രി​ദാ​സി​നെ ആ​ദ​രി​ക്കും. ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി, മ​ജു​പു​ളി​ക്ക​ൽ, സാ​ജ​ൻ കു​ന്ന​ത്ത്, ജ​യ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.