ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക്മുകളില്‍ മരംവീണ് ഡ്രൈവര്‍ക്ക് പരിക്ക്

കൂട്ടിക്കല്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ റബ്ബര്‍മരം വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.

വെട്ടുകല്ലാംകുഴി വെളുക്കേരി ഭദ്രന്‍ (45)നാണ് പരിക്കേറ്റത്. അപകടസമയത്ത് ഓട്ടോയില്‍ 4 യാത്രക്കാരുമുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ 8 മണിക്ക് പറത്താനം ഷാജി വളവിലാണ് അപകടം. അപകടത്തില്‍ ഓട്ടോ ഭാഗികമായി തകര്‍ന്നു.