ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു , എതിരെ വന്ന കാർ തകർന്നു … വൻ ദുരന്തം ഒഴിവായി

പൊന്‍കുന്നം: കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ച് എതിരേ വന്ന കാറിലിടിച്ചു മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

കൊല്ലം – തേനി ദേശീയപാതയില്‍ ഇളപ്പുങ്കലിലായിരുന്നു അപകടം. പൊന്‍കുന്നം ഡിപ്പോയിലെ തെക്കേമലയില്‍ നിന്ന് കോട്ടയത്തേക്കു പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലെ യാത്രക്കാര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് മുണ്ടക്കയത്തേക്കു വരികയായിരുന്നു. ബസിന്റെ പിന്‍ഭാഗത്തെ വലതുവശത്തുള്ള ടയറാണ് ഊരിത്തെറിച്ചത്.

വീല്‍ നട്ട് മുറുക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് ആരോപണമുണ്ട്.
1-web-ksrtc-tyre-slipped

2-web-ksrtc-tyre-slipped

3-web-ksrtc-type-slipped