ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്‌

പൊന്‍കുന്നം: പി.പി.റോഡില്‍ പ്രശാന്ത് നഗറില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

ബൈക്ക് യാത്രക്കാരന്‍ അട്ടിക്കല്‍ കരിമ്പുങ്കല്‍ ഷാന്‍ (28), ഓട്ടോഡ്രൈവര്‍ ചിറക്കടവ് എസ്.ആര്‍.വി.ജങ്ഷന്‍ പല്ലാട്ട് ശ്രീജിത്ത് (30) എന്നിവര്‍ക്കാണ് പരിക്ക്. ഷാനിനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും ശ്രീരാജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം