ഓട്ടോയ്ക്കടിയില്‍പ്പെട്ട് വഴിയാത്രക്കാരി മരിച്ചു

മണിമല: നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കടിയില്‍പ്പെട്ട് വഴിയാത്രക്കാരി മരിച്ചു.
മണിമല പുലിക്കല്ല് മാടപ്പള്ളില്‍ ജോര്‍ജിന്റെ ഭാര്യ കുഞ്ഞമ്മ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കരിക്കാട്ടൂര്‍ കവലയിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട കുഞ്ഞമ്മയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയിലേക്കും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ബുധനാഴ്ച പുലര്‍ച്ചയോടെ മരിച്ചു.
ആലപ്ര പാറയോലിക്കല്‍ കുടുംബാംഗം. മക്കള്‍: ബിന്ദു, ബിനോയി, ബിന്‍സി, പരേതനായ ബിജോയി. മരുമക്കള്‍: ഗോപി, ബിന്ദു, സന്തോഷ്. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് മണിമല പരുത്തിമൂട്ടിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍.