ഓട്ടോറിക്ഷകളില്‍ യാത്രക്കൂലി തോന്നിയപടി

മിനിമം ചാര്‍ജ് പുതുക്കി നിശ്ചയിച്ചിട്ടും ജില്ലയിലെ ചില ഓട്ടോഡ്രൈവര്‍മാര്‍ യാത്രക്കാരെ പിഴിയുന്നതായി പരാതി. കിലോമീറ്ററല്ല, യാത്രക്കാരെ നോക്കിയാണ് ചിലര്‍ അമിത കൂലി ഈടാക്കുന്നതെന്നാണ് ആരോപണം. നിയമം കടലാസില്‍, ഇവിടെയെല്ലാം തോന്നുംപടി ഒന്നര കിലോമീറ്ററിനു മിനിമം ചാര്‍ജ് 20 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും പത്തു രൂപയുമായാണു നിരക്ക് പുതുക്കി നിശ്ചയിച്ചത്. രാത്രി പത്തിനും പുലര്‍ചെ്ച അഞ്ചിനും ഇടയില്‍ മീറ്റര്‍ ചാര്‍ജിന്‍റെ 50 ശതമാനം കൂടുതല്‍ നല്‍കണമെന്നാണു വ്യവസ്ഥ. ഇതൊന്നും വകവയ്ക്കാതെ തോന്നുംപടിയാണ് ചിലര്‍ ചാര്‍ജ് വാങ്ങുന്നത്. തൊടുപുഴ നഗരത്തില്‍ പകല്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോലും ചില ഓട്ടോറിക്ഷക്കാര്‍ 25 രൂപ ആവശ്യപ്പെടാറുണ്ടെന്നു യാത്രക്കാര്‍ പറയുന്നു. 250 രൂപ വാങ്ങി, ആയിരം രൂപ പിഴ തൊടുപുഴ മേഖലയില്‍ എട്ടു കിലോമീറ്റര്‍ ഓട്ടംപോയതിനു യാത്രക്കാരനില്‍നിന്ന് 250 രൂപ വാങ്ങിയ ഓട്ടോഡ്രൈവര്‍ വെട്ടിലായി. യാത്രക്കാരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോഡ്രൈവറുടെ പക്കല്‍നിന്നു മോട്ടോര്‍ വാഹനവകുപ്പ് ആയിരം രൂപ പിഴ ഈടാക്കിയത് അടുത്തിടെയായിരുന്നു. വാക്കേറ്റം പതിവ് തൊടുപുഴയില്‍നിന്നു മുതലക്കോടം, കരിമണ്ണൂര്‍ പ്രദേശങ്ങളിലേക്കു പോകുന്ന ഓട്ടോറിക്ഷക്കാര്‍ യാത്രക്കാരുമായി ചാര്‍ജിന്‍റെ പേരില്‍ വാക്കുതര്‍ക്കം നടത്തുന്നതു പതിവാണ്. മിനിമം ചാര്‍ജ് 15 രൂപയായിരുന്നപ്പോഴും ചെറിയ ഓട്ടം വിളിച്ചാല്‍ പോലും പല ഓട്ടോറിക്ഷക്കാരും 20 രൂപ വാങ്ങിയിരുന്നു. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍നിന്നു നഗരത്തിലെത്തി അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളാണ് യാത്രക്കാരുമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നു നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നു. റേറ്റ് നിശ്ചയിക്കുന്നതും ഇവര്‍ തന്നെ! ബസ് സൗകര്യമില്ലാത്ത റൂട്ടുകളിലും മറ്റും ജനങ്ങളുടെ പ്രധാന ആശ്രയമായ ഓട്ടോറിക്ഷകള്‍ തോന്നുംപടി ചാര്‍ജ് ഈടാക്കുന്നതു സാധാരണക്കാരായ ജനങ്ങളെയാണു ബുദ്ധിമുട്ടിക്കുന്നത്. കട്ടപ്പന, നെടുങ്കണ്ടം, കുമളി തുടങ്ങി ഹൈറേഞ്ചിലെ പ്രധാനപ്പെട്ട പല സ്ഥലങ്ങളിലും മിനിമം ചാര്‍ജ് 25 ആണെന്നാണു ചില ഓട്ടോക്കാരുടെ വാദം. ഓരോ സ്ഥലത്തേക്കുമുള്ള യാത്രക്കൂലി ഡ്രൈവര്‍മാര്‍ സ്വയം നിശ്ചയിച്ചു റേറ്റ് കാര്‍ഡും എഴുതി ഓട്ടോയില്‍ സൂക്ഷിക്കുകയാണു ഹൈറേഞ്ചിലെ ചില ഓട്ടോറിക്ഷക്കാര്‍ ചെയ്‌യുന്നത്. മൂന്നാറിലും പല ഓട്ടോറിക്ഷക്കാരും നിയമപ്രകാരമല്ല യാത്രാനിരക്ക് ഈടാക്കുന്നത്. മീറ്ററിടാന്‍ വയ്‌യ സാറേ…. മീറ്ററുകള്‍ ഘടിപ്പിക്കാത്ത ഓട്ടോകളാണു ജില്ലയിലോടുന്നതില്‍ അധികവും. ചില ഓട്ടോറിക്ഷകളില്‍ മീറ്ററുകള്‍ കാണാമെങ്കിലും പലതും പ്രവര്‍ത്തനരഹിതമാണ്. ഇടുക്കിയിലെ റോഡുകളില്‍ മീറ്ററുകള്‍ പ്രയോഗികമലെ്ലന്നാണു പലരുടെയും വാദം. മീറ്ററുകള്‍ ഇല്ലാത്തതിനാല്‍ എത്ര കിലോമീറ്റര്‍ ഓടി എന്നതു സംബന്ധിച്ചു യാത്രക്കാരനു കൃത്യമായി അറിയാനാകില്ല. ഓട്ടോഡ്രൈവര്‍ പറയുന്നതാണു കണക്ക്. രാത്രി യാത്രയ്ക്ക് എത്തുന്നവര്‍ക്കു രണ്ടിരട്ടിവരെ നിരക്ക് അധികം നല്‍കേണ്ടി വരുന്നുണ്ട്. ഡീസല്‍, പെട്രോള്‍ വില കുറഞ്ഞിട്ടും അമിത കൂലി ഈടാക്കുന്നതു യാത്രക്കാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തൊടുപുഴ നഗരത്തിലെ പ്രധാന ഓട്ടോ സ്റ്റാന്‍ഡുകളില്‍നിന്നു നഗരത്തിലെ പ്രധാനപ്പെട്ട പോയിന്‍റുകളിലേക്കുള്ള ഓട്ടോക്കൂലി എല്ലാ ഓട്ടോകളിലും എഴുതിവയ്ക്കണമെന്നു തീരുമാനിച്ചിരുന്നു. കൂടാതെ എല്ലാ സ്റ്റാന്‍ഡുകളിലും പരസ്യമായി ഓരോ പ്രദേശത്തേക്കുമുള്ള ഓട്ടോക്കൂലി എഴുതിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും നഗരസഭാ ചെയര്‍മാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓട്ടോറിക്ഷാ യൂണിയന്‍ ഭാരവാഹികളുടെയും ട്രാഫിക് പൊലീസിന്‍റെയും യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനെല്ലാം പുറമേ ഓട്ടോഡ്രൈവര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവ നടപ്പായിനല്ലവരുടെ പേര് ചീത്തയാക്കുന്നു ചിലര്‍: ജാഫര്‍ ഖാന്‍ മുഹമ്മദ്, വര്‍ക്കിങ് പ്രസിഡന്‍റ്, ഡ്രൈവേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി) ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനു മുന്‍പും ചില ഓട്ടോഡ്രൈവര്‍മാര്‍ അമിതമായ ചാര്‍ജ് ഈടാക്കിയിരുന്നു. ഏതാനും ചിലര്‍ ഇപ്പോഴും അമിതകൂലി ഈടാക്കുന്നതായി പരാതിയുണ്ട്. ഇത്തരക്കാര്‍ നല്ലവരായ തൊഴിലാളികളുടെ പേരുകൂടി ചീത്തയാക്കുകയാണ്. നഗരത്തിലെ പ്രധാന ഓട്ടോസ്റ്റാന്‍ഡുകളില്‍നിന്നു നഗരത്തിലെ പ്രധാനപ്പെട്ട പോയിന്‍റുകളിലേക്കുള്ള ഓട്ടോക്കൂലി എല്ലാ ഓട്ടോകളിലും പ്രദര്‍ശിപ്പിക്കണമെന്നും മറ്റും ട്രാഫിക് അഡ്വൈസറി കമ്മിറ്റിയില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതു നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍: എ.പി. സഞ്ജു, ജില്ലാ സെക്രട്ടറി, ഇടുക്കി ജില്ലാ മോട്ടോര്‍ മസ്ദൂര്‍ സംഘം ഓട്ടോറിക്ഷാ ശ്രേണി സര്‍ക്കാര്‍ അംഗീകരിച്ച കൂലി മാത്രമാണ് ഓട്ടോറിക്ഷാത്തൊഴിലാളികള്‍ യാത്രക്കാരില്‍നിന്നു വാങ്ങുന്നത്. എന്നാല്‍ അമിത കൂലി വാങ്ങിയ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്യായമായി കൂലി വാങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സംഘടനയ്ക്ക് എതിര്‍പ്പില്ല. മറ്റു ജോലികള്‍ ചെയ്തു നേരംപോക്കിനായി മാത്രം ഓട്ടോകളുമായി എത്തുന്ന ചിലരാണു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.