’ഓറിയോ’ ബിസ്‌ക്കറ്റുകള്‍ കഴിക്കുന്നത്‌ അപകടകരം

orio biscuit

നമ്മുടെ നാട്ടിൽ കുട്ടികൾ വളരെ അധികം കഴിക്കുന്ന ബിസ്ക്കറ്റുകളിൽ ഒന്നാണ് ’ഓറിയോ’ ബിസ്‌ക്കറ്റുകള്‍ .

എന്നാൽ ഇനി മുതൽ അത് കഴിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതാണ് നല്ലത് .
കാരണം ’ഓറിയോ’ ബിസ്‌ക്കറ്റുകള്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ പോലെ അപകടകാരിയും തലച്ചോറിനെ ബാധിക്കുന്നതാണെന്നും ഒരു സംഘം വിദഗ്ദ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

മനുഷ്യനിലെ പരീക്ഷണങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന എലികളില്‍ ആണ് ഇവര്‍ പരീക്ഷണം നടത്തിയത്. എലികള്‍ക്ക് ചോക്ലേറ്റ് കുക്കിയായ ഒറിയോ കഴിക്കുമ്പോള്‍ തലച്ചോറിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അതേ ‘സുഖം’ ലഭിക്കുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. കണക്ടിക്കട്ട് കോളേജ് ന്യൂറോ ശാസ്ത്രജ്ഞനായ ജോസഫ് ഷോഡറിന്റെ നേതൃത്വത്തില്‍ ആണ് പഠനം നടന്നത്.

കൊക്കെയിന്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ഉണ്ടാകുന്നുവോ അതെ ഫലമായിരുന്നു ചോക്ലേറ്റ് കുക്കീസ് ആയ ഓറിയോ കഴിച്ചപ്പോഴുമുണ്ടായതത്രെ. ഓറിയോ കഴിച്ചപ്പോഴും കൊക്കെയ്ന്‍ ഉപയോഗിച്ചപ്പോഴും പരീക്ഷണത്തിനായി ലാബിലുണ്ടായ എലികളില്‍ സാമ്യം കണ്ടെത്തി.

മയക്കുമരുന്ന് അടിമകളിലുണ്ടാക്കുന്ന അതേ അവസ്ഥ അമിത അളവിലുള്ള പഞ്ചസാരയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ഉണ്ടാകുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ജോസഫ് ഷോഡറും സംഘവും.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)