ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍- ഡാനിയേല്‍ ഡേ ലൂയിസ് , നടി- ജെന്നിഫര്‍ ലോറന്‍സ്

oscar1

ചിക്കാഗോ: എണ്‍പത്തിയഞ്ചാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററില്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍- ഡാനിയേല്‍ ഡേ ലൂയിസ്(ചിത്രം- ലിങ്കണ്‍). മികച്ച നടി- ജെന്നിഫര്‍ ലോറന്‍സ് ( ചിത്രം- സില്‍വര്‍ ലൈനിംഗ്‌സ് പ്ലേബുക്ക്). മികച്ച ചിത്രം- ആര്‍ഗോ.

അഞ്ചുതവണ നാമനിര്‍ദേശം ലഭിച്ച ഡാനിയേലിന്റെ മൂന്നാമത് പുരസ്‌കാരവുമാണിത്. സര്‍വെകളെ പിന്തള്ളിയാണ് ജെന്നിഫര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. രണ്ടാം തവണയാണ് ജെന്നിഫറിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്.

മികച്ച സംവിധായകനായി ലൈഫ് ഓഫ് പൈയുടെ സംവിധായകന്‍ ആങ് ലീ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിച്ചിരുന്നതും ആങ് ലീക്കായിരുന്നു. 2005ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലീ നേടിയിരുന്നു. സംവിധായകനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ ഏഷ്യക്കാരനുമാണ് ലീ.

പതിനൊന്ന് നോമിനേഷനുമായി വന്ന ‘ലൈഫ് ഓഫ് പൈ’ നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച വിഷ്വല്‍ എഫക്ട്, ഛായാഗ്രഹണം, മ്യുസിക് ഒറിജിനല്‍ സ്‌കോര്‍, മികച്ച സംവിധാനം എന്നീ പുരസ്‌കാരങ്ങളാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ലൈഫ് ഓഫ് പൈ സ്വന്തമാക്കിയത്. ലെ മിസറബിള്‍സ് മൂന്നു പുരസ്‌കാരങ്ങള്‍ നേടി. മികച്ച സഹനടി, ശബ്ദമിശ്രണം, കേശാലങ്കാരം എന്നിങ്ങനെ. സ്‌കൈ ഫാള്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി. മികച്ച ശബ്ദസംയോജനം, മികച്ച സംഗീതം (മ്യുസിക് ഒറിജിനല്‍ സോംഗ് വിഭാഗം) എന്നിവയാണവ. മികച്ച ചിത്രസംയോജനവും അവലംബിത തിരക്കഥയ്ക്കുമായി ആര്‍ഗോ രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച സഹനടന്‍ മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ജാങ്കോ അണ്‍ചെയിന്‍ഡ് രണ്ട് പുരസ്‌കാരം നേടി.

2ജാങ്കോ അണ്‍ചെയിന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ്റ്റഫ് വാട്‌സ് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. അന്‍പത്തിയാറുകാരനായ വാട്‌സിന്റെ രണ്ടാം ഓസ്‌കാര്‍ പുരസ്‌കാരമാണിത്. 2009ല്‍ ഇന്‍ഗ്ലോറിയസ് ബാസ്‌റ്റേര്‍ഡ്‌സില്‍ കൂടിയാണ് ആദ്യ പുരസ്‌കാരം നേടുന്നത്. ആന്‍ ഹാത്‌വേയാണ് മികച്ച സഹനടി. ചിത്രം ‘ലെ മിസറബിള്‍സ്’ ആന്റെ ആദ്യ പുരസ്‌കാരമാണിത്.

മികച്ച വിദേശഭാഷാ ചിത്രമായി ‘അമോര്‍’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രസംയോജനം -വില്യം ഗോള്‍ഡന്‍ബെര്‍ഗ്, ചിത്രം-‘ആര്‍ഗോ’. മികച്ച ആനിമേഷന്‍ ചിത്രം’ബ്രേവ്’. ആനിമേറ്റഡ് ഹൃസ്വചിത്രം-പേപ്പര്‍മാന്‍. മികച്ച ഹൃസ്വചിത്രം (ലൈവ്ആക്ഷന്‍) കര്‍ഫ്യൂ. വസ്ത്രാലങ്കാരം-ജാക്വലിന്‍ ഡ്യുറാന്‍(അന്നാ കരിനീന). ചമയം, കേശാലങ്കാരം- ലെ മിസറബെല്‍. മികച്ച ഹൃസ്വഡോക്യുമെന്ററി-ഇന്നസെന്റ്. മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍)-സേര്‍ച്ചിംഗ് ഫോര്‍ ഷുഗര്‍ മാന്‍. മികച്ച ശബ്ദസംയോജനം- സീറോ ഡാര്‍ക് തേര്‍ട്ടി, സ്‌കൈ ഫാള്‍. ശബ്ദമിശ്രണം-ലെ മിസറബിള്‍സ്. ഛായാഗ്രഹണം- ക്ലോഡിയ മിറാന്‍ഡ. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍-ലിങ്കണ്‍.

സംഗീത വിഭാഗത്തില്‍ നടന്ന ആദ്യപുരസ്‌കാര പ്രഖ്യാപനം ലൈഫ് ഓഫ് പൈയ്ക്കായിരുന്നു. കനേഡിയന്‍ സംഗീതജ്ഞനായ മൈക്കിള്‍ ഡാന മികച്ച സംഗീതം (ഒറിജിനല്‍ സ്‌കോര്‍ വിഭാഗം) സ്വന്തമാക്കി. മികച്ച സംഗീതം (മ്യുസിക് ഒറിജിനല്‍ സോംഗ് വിഭാഗം) അഡേല്‍ അഡ്കിന്‍സ്/ പോള്‍ എപ് വര്‍ത്ത് എന്നിവര്‍ സ്വന്തമാക്കി. ചിത്രം ‘സ്‌കൈ ഫാള്‍’. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ബോംബെ ജയശ്രീക്ക് നോമിനേഷന്‍ ഉണ്ടായിരുന്നു.

തിരക്കഥ വിഭാഗത്തില്‍ രണ്ട് പുരസ്‌കാരങ്ങളാണ്. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ക്രിസ് ടെറിയോ സ്വന്തമാക്കി. ചിത്രം- ആര്‍ഗോ. മികച്ച തിക്കഥ (ഒറിജിനല്‍)- ക്വിന്റന്‍ ടാറന്റീനോ. ചിത്രം- ജാങ്കോ അണ്‍ചെയിന്‍ഡ്. ജാങ്കോ എന്ന അടിമയുടെ കഥയാണ് സംവിധായകന്‍ ക്വിന്റന്‍ ടാറന്റീനോ ഇതില്‍ അവതരിപ്പിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളെ പരിചയപ്പെടുത്തിയതും പ്രഖ്യാപിച്ചതും പ്രസിഡന്റ ബരാക് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമയായിരുന്നു. വൈറ്റ് ഹൗസില്‍ നിന്നാണ് മിഷേല്‍ ചടങ്ങില്‍ പങ്കെടുത്തത്. ഗായകരായ ജെന്നിഫര്‍ ഹഡ്‌സന്‍, ഹഗ് ജാക്മാന്‍ എന്നിവരുടെ ഗാനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി.


മറ്റ് പുരസ്‌കാരങ്ങള്‍

ക്ലോഡിയോ മിറാന്‍ഡ – മികച്ച ഛായാഗ്രാഹകന്‍ (ലൈഫ് ഓഫ് പൈ)

ക്രിസ്റ്റഫ് വാള്‍സ് – സഹനടന്‍ (ജാംഗോ അണ്‍ചെയിന്‍ഡ്)

അന്ന ഹാത്തവെ – സഹനടി (ലെ മിസറബിള്‍)

ക്വിന്റീന്‍ ടാറന്റീനോ – തിരക്കഥാകൃത്ത് (ജാംഗോ അണ്‍ചെയിന്‍ഡ്)

വില്യം ഗോള്‍ഡന്‍ബര്‍ഗ് – എഡിറ്റര്‍ (ആര്‍ഗോ)

പേപ്പര്‍മാന്‍ – അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം

ബ്രേവ് – അനിമേറ്റഡ് ഫീച്ചര്‍ ഫിലിം

അമോര്‍ – വിദേശഭാഷാചിത്രം

കര്‍ഫ്യൂ – ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം

ഇന്നസെന്റേ – ഷോര്‍ട്ട് ഡോക്യുമെന്ററി

ലെ മിസറബില്‍ – ചമയം, ശബ്ദമിശ്രണം

മൈക്കല്‍ ഡാന്ന – സംഗീത സംവിധായകന്‍ (ലൈഫ് ഓഫ് പൈ)

അദെലെ അഡ്കിന്‍സും പോള്‍ എപ്‌വര്‍ത്തും – ഗാനരചയിതാക്കള്‍ (സ്‌കൈഫോള്‍ )

ജാക്വിലിന്‍ ഡുറാന്‍ – വ്‌സ്ത്രാലങ്കാരം