ഓൺലൈൻ ഗ്രാമസഭ

മുണ്ടക്കയം : പെരുവന്താനം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭയുടെ ഉദ്ഘാടനം കേരളതദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ബഹു: കെ.റ്റി ജലീൽ, ഓൺലൈൻ സംവിധാനത്തിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു അദ്ധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യ സമര സേനാനി പി.എൻ കൃഷ്ണൻ നായരെ ആദരിച്ചു. വാർഡിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഗ്രാമ സഭയോടനുബന്ധിച്ച്, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും രക്തദാനസേനാ ഡയറക്ടറി രൂപികരണവും നടന്നു. വാർഡ് അംഗം പി.വൈ നിസാർ വാർഡുതല സമതി കൺവിനർ A ബിജു തുടങ്ങിയവർ പ്രസംഗിച്ചു.