ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽസു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ട്ടോ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി. കോ​ട്ട​യം ജി​ല്ല ഓ​ട്ടോ-​ടാ​ക്സി ഗു​ഡ്സ് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ആ​ന​ക്ക​ല്ല് യൂ​ണി​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​സി​ലി തേ​നം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു ഷൗ​ക്ക​ത്ത്, റീ​ജ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എ. സ​ലാം പാ​റ​യ്ക്ക​ൽ, ഷി​ബി​ൽ മ​ണ്ണാ​റ​ക്ക​യം, ജോ​സ് ആ​ന്‍റ​ണി, ക​ൺ​വീ​ന​ർ റ​സാ​ക്ക്, കെ.​എ​സ്. ജ​ലാ​ൽ സ​ജീ​വ്, കെ.​എം. ജോ​സ​ഫ്, കെ.​എ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.