ഓ​ണ​ക്കി​റ്റ് ത​ട്ടി​പ്പ്: ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

പൊ​ൻ​കു​ന്നം: ഓ​ണ​ക്കി​റ്റ് ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ഓ​ണ​ക്കി​റ്റി​നാ​യി പി​രി​ച്ചെ​ടു​ത്ത ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യ ടാ​ക്‌​സി ഡ്രൈ​വ​ർ ചി​റ​ക്ക​ട​വ് മൂ​ല​കു​ന്ന് ജ​യാ​സ​ദ​ന​ത്തി​ൽ ജ​യ (52) നാ​ണു പൊ​ൻ​കു​ന്നം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​ൻ ഷി​പ്പി​യാ​ർ​ഡി​ന് സ​മീ​പം സെ​ക്യൂ​രി​റ്റി ജോ​ലി ചെ​യ്തി​രു​ന്ന ജ​യ​നെ പൊ​ൻ​കു​ന്നം പൊ​ലീ​സും ഷാ​ഡോ പൊ​ലീ​സും ചേ​ർ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പൊ​ൻ​കു​ന്നം സ്റ്റാ​ൻ​ഡി​ൽ ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന 21 ല​ക്ഷ​ത്തി​ല​ധി​കം രൂ​പാ വി​ല​വ​രു​ന്ന ടാ​ക്സി​യും ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​ൽ എ​ടു​ത്തു.

പൊ​ൻ​കു​ന്നം മേ​ഖ​ല​യി​ൽ നി​ന്ന് ഓ​ണ​ക്കി​റ്റു ന​ൽ​കാ​മെ​ന്ന പേ​രി​ൽ ഏ​ജ‌​ന്‍റു​മാ​രെ നി​യ​മി​ച്ചു പ​ല വീ​ടു​ക​ളി​ൽ നി​ന്നു പി​രി​ച്ചെ​ടു​ത്ത പ​ണ​വു​മാ​യി ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ജ​യ​ൻ ക​ട​ന്ന​ത്. 300 പേ​രി​ൽ നി​ന്നാ​യി 4000 രൂ​പ വീ​ത​മാ​ണ് കി​റ്റി​നാ​യി പി​രി​ച്ചെ​ടു​ത്ത​ത്. ഏ​ജ​ന്‍റു​മാ​രെ നി​യ​മി​ച്ച് പി​രി​ച്ചെ​ടു​ക്കു​ന്ന തു​ക ആ​ഴ്ച്ച​തോ​റും ജ​യ​ൻ വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു ര​ണ്ടു ദി​വ​സം മു​ന്പ് കി​റ്റു കി​ട്ടാ​തെ വ​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​യു​മാ​യി ഏ​ജ​ന്‍റു​മാ​രെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് പി​രി​ച്ചെ​ടു​ത്ത തു​ക​യു​മാ​യി ജ​യ​ൻ മു​ങ്ങി​യ​ത​റി​ഞ്ഞ​ത്. ഏ​ജ​ന്‍റു​മാ​ർ പ​രാ​തി​യു​മാ​യി ജ​യ​ന്‍റെ വീ​ട്ടു​കാ​രെ സ​മീ​പി​ച്ച​പ്പോ​ൾ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്നു പ​റ​യു​ക​യും ഒ​രു​മാ​സം കാ​ലാ​വ​ധി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഒ​രു​മാ​സ​ത്തെ കാ​ല​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണം കി​ട്ടാ​തെ വ​ന്ന​തോ​ടെ ഏ​ജ​ന്‍റു​മാ​ർ പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഓ​ണ​ക്കി​റ്റ് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ​ഫോ​ൺ ഒ​ഴി​വാ​ക്കി​യി​രു​ന്ന​താ​യും ത​ട്ടി​യെ​ടു​ത്ത പ​ണം കൊ​ണ്ട് പു​തി​യ കാ​ർ വാ​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
ജി​ല്ല പ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ, കാ‍​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എ​സ്.​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ൻ​കു​ന്നം എ​സ്എ​ച്ച്ഒ പി.​ജി. മോ​ഹ​ൻ​ദാ​സ്, എ​സ്ഐ എ.​സി. മ​നോ​ജ്കു​മാ​ർ, ഷാ​ഡോ പോ​ലീ​സ് എ​സ്ഐ പി.​വി. വ​ർ​ഗീ​സ്, എ​എ​സ്ഐ ബി​നോ​യ്, സി​സി​പി​ഒ കെ.​എ​സ്. അ​ഭി​ലാ​ഷ്, റി​ച്ചാ​ർ​ഡ് സേ​വ്യ​ർ, ശ്യാം ​എ​സ്.​നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.