ഓ​ണ​വി​പ​ണി


കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഓ​ണ​വി​പ​ണി നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഹെ​ഡ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പൊ​ട്ടം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ങ്കി​ന്‍റെ അ​ഞ്ച് ബ്രാ​ഞ്ചു​ക​ളി​ലും ഓ​ണ​വി​പ​ണി ഉ​ണ്ടാ​യി​രി​ക്കും. നാ​ല് ല​ക്ഷം രൂ​പ​യു​ടെ 600 കി​റ്റു​ക​ളാ​ണ് വി​ത​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഹെ​ഡ് ഓ​ഫീ​സി​ൽ 200 എ​ണ്ണ​വും ആ​ന​ക്ക​ല്ല്-100, കാ​ള​കെ​ട്ടി-100, ത​മ്പ​ല​ക്കാ​ട്-100, വി​ഴി​ക്കി​ത്തോ​ട് -100 എ​ണ്ണം വീ​ത​മാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. 1000, 750, 600 എ​ന്നീ വി​ല​ക​ളാ​ണ് കി​റ്റി​ന് ഈ​ടാ​ക്കു​ന്ന​ത്. ബാ​ങ്ക് അം​ഗ​ങ്ങ​ള്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി വ​ന്ന് ഓ​ണ​ക്കി​റ്റ് വാ​ങ്ങാ​വു​ന്ന​താ​ണ്. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് ടോ​ക്ക​ണ്‍ സ​മ്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 
എ​ലി​ക്കു​ളം: എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത​യു​ടെ ഓ​ണ​ച്ച​ന്ത എം​ജി​എം യു​പി​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, എ​ലി​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​റ​യ്ക്ക​ൽ, എ​ലി​ക്കു​ളം കൃ​ഷി ഓ​ഫീ​സ​ർ നി​സ ല​ത്തീ​ഫ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യ്, നാ​ട്ടു​ച​ന്ത ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. നാ​ളെ മു​ത​ൽ 30 വ​രെ നാ​ട്ടു​ച​ന്ത പ്ര​വ​ർ​ത്തി​ക്കും.