ഓ​​ണ​​മെ​​ത്തു​​ന്നു… ക​​രു​​ത​​ലി​​ൽ ആ​​ഘോ​​ഷം


കോ​​വി​​ഡും പ്ര​​ള​​യ​​വും സൃ​​ഷ്ടി​​ച്ച ആ​​ഘാ​​ത​​ത്തി​​ൽ ഇ​​ത്ത​​വ​​ണ ആ​​ഘോ​​ഷ​​ങ്ങ​​ളി​​ല്ലാ​​ത്ത ഓ​​ണ​​മാ​​ണ്. ക​​രു​​ത​​ലി​​ൽ ഓ​​ണം ആ​​ഘോ​​ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ ആ​​രം​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞു. റേ​​ഷ​​ൻ ക​​ട​​ക​​ൾ വ​​ഴി സ​​ർ​​ക്കാ​​രി​​ന്‍റെ സൗ​​ജ​​ന്യ ഓ​​ണ​​ക്കി​​റ്റു വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചു. സി​​വി​​ൽ സ​​പ്ലൈ​​സി​​ന്‍റെ ഓ​​ണ​​ച്ച​​ന്ത​​ക​​ളും ആ​​രം​​ഭി​​ച്ചു. കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ പ​​ച്ച​​ക്ക​​റി​​ച്ച​​ന്ത​​ക​​ൾ നാ​​ളെ തു​​ട​​ങ്ങും. കു​​ടും​​ബ​​ശ്രീ​​യും പ​​തി​​വു​​പോ​​ലെ ഓ​​ണ​​ത്തെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ഒ​​രു​​ക്ക​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു. പൂ​​വി​​പ​​ണി​​യി​​ൽ മാ​​ത്രം ഒ​​രു​​ച​​ല​​ന​​വു​​മി​​ല്ല. പു​​റ​​ത്തു​​നി​​ന്നു​​ള്ള പൂ​​ക്ക​​ൾ വേ​​ണ്ട​​ന്ന സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട് വ​​ന്ന​​തോ​​ടെ നാ​​ട്ടി​​ൻ പു​​റ​​ങ്ങ​​ളി​​ലെ പൂ​​ക്ക​​ൾ​​ക്കാ​​ണ് ഡി​​മാ​​ന്‍​ഡ്.

പൂ​​വി​​ളി​​യി​​ല്ല; പൂക്കച്ചവടവും
ഓ​​ണ​​പ്പൂ​​ക്ക​​ള​​ങ്ങ​​ൾ കു​​റ​​ഞ്ഞ​​തോ​​ടെ പൂ​​വി​​പ​​ണി​​യി​​ൽ മ​​ങ്ങ​​ൽ. നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ലെ പൂ​​ക്ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു പൂ​​ക്ക​​ള​​ങ്ങ​​ൾ തീ​​ർ​​ക്ക​​ണ​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം. കോ​​ള​​ജു​​ക​​ളി​​ലും വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ഓ​​ണാ​​ഘോ​​ഷ​​ങ്ങ​​ൾ വേ​​ണ്ടെ​​ന്നു വ​​ച്ച​​തോ​​ടെ പൂ​​വി​​പ​​ണി​​യി​​ൽ ക​​ച്ച​​വ​​ടം തീ​​ർ​​ത്തും ഇ​​ല്ലാ​​താ​​യി​​രി​​ക്കു​​ക​​യാ​​ണ്. അ​​തി​​ർ​​ത്തി ക​​ട​​ന്നു ചെ​​ണ്ടു​​മ​​ല്ലി​​യും അ​​ര​​ളി​​യും ബ​​ന്തി​​യും ഒ​​ക്കെ ചെ​​റി​​യ തോ​​തി​​ൽ എ​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും വാ​​ങ്ങാ​​ൻ ആ​​ളു​​ക​​ൾ ഇ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.

ഉ​​പ്പേ​​രി​​യും ശ​​ർ​​ക്ക​​ര​​വ​​ര​​ട്ടി​​യും 
പേ​​രി​​നു മാ​​ത്രം
ഓ​​ണ​​ത്തി​​ന്‍റെ പ്ര​​ധാ​​ന വി​​ഭ​​വ​​മാ​​യ ഉ​​പ്പേ​​രി, ശ​​ർ​​ക്ക​​ര​​വ​​ര​​ട്ടി എ​​ന്നി​​വ​​യു​​ടെ ക​​ച്ച​​വ​​ട​​വും കു​​റ​​വാ​​ണ്. ഉ​​പ്പേ​​രി​​ക്കും ശ​​ർ​​ക്ക​​ര​​വ​​ര​​ട്ടി​​ക്കും കി​​ലോ​​യ്ക്ക് 200 മു​​ത​​ൽ 300 രൂ​​പ വ​​രെ​​യാ​​ണ് വി​​ല. ഓ​​ണ​​സ​​ദ്യ​​യും ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളും ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ഓ​​ർ​​ഡ​​റു​​ക​​ളും കു​​റ​​വാ​​ണ്. വീ​​ടു​​ക​​ളി​​ൽ ഉ​​പ്പേ​​രി​​യും ശ​​ർ​​ക്ക​​ര​​വ​​ര​​ട്ടി​​യും ഉ​​ണ്ടാ​​ക്കു​​ന്ന​​വ​​ർ കൂ​​ടി​​യി​​ട്ടു​​ണ്ട്. എ​​ങ്കി​​ലും ഓ​​ണം അ​​ടു​​ക്കു​​ന്പോ​​ൾ ക​​ച്ച​​വ​​ടം കൂ​​ടു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന് ക​​ച്ച​​വ​​ട​​ക്കാ​​ർ പ​​റ​​യു​​ന്നു.

കൃ​​ഷി വ​​കു​​പ്പി​​ന്‍റെ 86 പ​​ച്ച​​ക്ക​​റി​​ച്ച​​ന്ത​​ക​​ൾ 
കൃ​​ഷി വ​​കു​​പ്പി​​ന്‍റെ പ​​ച്ച​​ക്ക​​റി​​ച്ച​​ന്ത​​ക​​ൾ നാ​​ളെ മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ജി​​ല്ല​​യി​​ലെ എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ച​​ന്ത​​ക​​ൾ ഉ​​ണ്ടാ​​കും. ചി​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ ച​​ന്ത​​ക​​ളു​​ണ്ടാ​​യി​​രി​​ക്കും. ജി​​ല്ല​​യി​​ലെ ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നും ല​​ഭി​​ക്കു​​ന്ന പ​​ച്ച​​ക്ക​​റി​​ക​​ൾ നാ​​ളെ മു​​ത​​ൽ ച​​ങ്ങ​​നാ​​ശേ​​രി, കു​​റു​​പ്പ​​ന്ത​​റ, ഈ​​രാ​​റ്റു​​പേ​​ട്ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സം​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ശേ​​ഖ​​രി​​ക്കും. ഇ​​വി​​ടെ നി​​ന്നാ​​കും ച​​ന്ത​​ക​​ളി​​ലേ​​ക്ക് വി​​ത​​ര​​ണം. 

ര​​ണ്ട​​ര​​ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ
ഓ​​ണ​​ക്കാ​​ല​​ത്ത് ജി​​ല്ല​​യി​​ൽ പാ​​ലി​​ന്‍റെ​​യും പാ​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും വി​​പ​​ണ​​നം ഉ​​റ​​പ്പാ​​ക്കാ​​ൻ മി​​ൽ​​മ​​യും ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചു. ഉ​​ത്രാ​​ട​​ദി​​വ​​സം മാ​​ത്രം ഒ​​രു​​ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് മി​​ൽ​​മ​​യു​​ടെ ക​​ണ​​ക്ക്. നി​​ല​​വി​​ലു​​ള്ള​​തി​​നേ​​ക്കാ​​ൾ 40 ശ​​ത​​മാ​​നം അ​​ധി​​കം പാ​​ൽ വേ​​ണ്ടി​​വ​​രും. ജി​​ല്ല​​യി​​ലെ ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നും സം​​ഭ​​രി​​ക്കു​​ന്ന പാ​​ലി​​നു പു​​റ​​മേ മി​​ൽ​​മ കൂ​​ടു​​ത​​ൽ പാ​​ൽ ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്. ഇ​​തു കൂ​​ടാ​​തെ സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക​​ൾ​​ക്കും പാ​​ൽ ഇ​​ര​​ട്ടി​​യി​​ല​​ധി​​കം വേ​​ണ്ടി​​വ​​രും. മി​​ൽ​​മ ഉ​​ൾ​​പ്പെ​​ടെ ആ​​കെ ര​​ണ്ട​​ര​​ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ വേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്ക്. 

കു​​ടും​​ബ​​ശ്രീ​​യു​​ടെ ക​​രു​​ത​​ൽ
ലോ​​ക്ക്ഡൗ​​ണി​​ൽ ന​​ഷ്ടം നേ​​രി​​ടേ​​ണ്ടി വ​​ന്ന കു​​ടും​​ബ​​ശ്രീ സം​​രം​​ഭ​​ക​​ർ​​ക്ക് ഈ ​​ഓ​​ണ​​ക്കാ​​ല​​ത്ത് ആ​​ശ്വാ​​സ​​മേ​​കു​​ക​​യാ​​ണ് കു​​ടും​​ബ​​ശ്രീ. ക​​രു​​ത​​ൽ എ​​ന്ന പേ​​രി​​ൽ ഉ​​ത്പ​​ന്ന വി​​പ​​ണ​​ന കാ​​ന്പ​​യി​​നാ​​ണ് ഓ​​ണ​​ക്കാ​​ല​​ത്ത് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 
വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സൂ​​ക്ഷ്മ സം​​രം​​ഭ​​ങ്ങ​​ളി​​ൽ​​നി​​ന്നും കൃ​​ഷി സം​​രം​​ഭ​​ങ്ങ​​ളി​​ൽ​​നി​​ന്നും ഉ​​ത്പ​​ന്ന​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്ത് കി​​റ്റു​​ക​​ളി​​ൽ പാ​​യ്ക്ക് ചെ​​യ്ത് എ​​ല്ലാ അ​​യ​​ൽ​​ക്കൂ​​ട്ട​​ങ്ങ​​ളി​​ലും എ​​ത്തി​​ക്കും. ഇ​​തു കൂ​​ടാ​​തെ 30 വ​​രെ ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഓ​​ണ​​ച്ച​​ന്ത​​ക​​ളും ന​​ട​​ത്തും. സ​​പ്ലൈ​​കോ ജി​​ല്ല ത​​ല ഓ​​ണം ഫെ​​യ​​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചും കു​​ടും​​ബ​​ശ്രീ സ്റ്റാ​​ളു​​ണ്ട്. 
പാ​​യ​​സം, ശ​​ർ​​ക്ക​​ര​​വ​​ര​​ട്ടി, ഉ​​പ്പേ​​രി, പു​​ളി​​യി​​ഞ്ചി, കാ​​ള​​ൻ, വി​​വി​​ധ ഭ​​ക്ഷ്യ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, അ​​ച്ചാ​​റു​​ക​​ൾ, കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, ക​​ര​​കൗ​​ശ​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യും വി​​ൽ​​പ​​ന​​യ്ക്കു​​ണ്ട്, 

ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ ഓ​​ണ്‍​ലൈ​​ൻ ഓ​​ണാ​​ഘോ​​ഷ​​ം

മു​​ൻ കാ​​ല​​ങ്ങ​​ളി​​ൽ ഓ​​ണാ​​ഘോ​​ഷം കൈ​​ങ്കേ​​മ​​മാ​​ക്കി​​യി​​രു​​ന്ന​​ത് ക​​ലാ​​ല​​യ​​ങ്ങ​​ളാ​​യി​​രു​​ന്നു. ഊ​​ഞ്ഞാ​​ലാ​​ട്ട​​വും പൂ​​ക്ക​​ള​​വും പു​​ലി​​ക​​ളി​​യും ഓ​​ണ​​സ​​ദ്യ​​യു​​മാ​​യി ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ ഓ​​ണാ​​ഘോ​​ഷം പൊ​​ടി​​പൂ​​ര​​മാ​​യി​​രു​​ന്നു. കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്ന് പ​​ഠ​​നം പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​നി​​ലാ​​യ​​തോ​​ടെ മി​​ക്ക ക​​ലാ​​ല​​യ​​ങ്ങ​​ളി​​ലും ഓ​​ണാ​​ഘോ​​ഷ​​വും ഓ​​ണ്‍​ലൈ​​നി​​ലാ​​ക്കി. കോ​​ട്ട​​യം ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജി​​ലെ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും ഓ​​ണ്‍​ലൈ​​നി​​ൽ ഒ​​ത്തു​​കൂ​​ടി ഈ ​​കാ​​ല​​വും ക​​ട​​ന്നു​​പോ​​കും എ​​ന്ന ശു​​ഭ​​ചി​​ന്ത പ​​ങ്കു​​വ​​യ്ക്കു​​ക​​യാ​​ണ്. കോ​​ള​​ജി​​ലെ മ്യൂ​​സി​​ക് ക്ല​​ബ്, ഫൈ​​ൻ ആ​​ർ​​ട്സ് ക്ല​​ബ്, ക്വി​​സ് ക്ല​​ബ്, ഡി​​ബേ​​റ്റ് ക്ല​​ബ്, ഡ്രാ​​മ ക്ല​​ബ് എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഓ​​ണ​​പ്പാ​​ട്ട്, ഡി​​ജി​​റ്റ​​ൽ പൂ​​ക്ക​​ളം, പ്ര​​ശ്നോ​​ത്ത​​രി, ന​​ർ​​മ സം​​ഭാ​​ഷ​​ണം, രാ​​ഗാ​​നു​​ക​​ര​​ണം എ​​ന്നീ മ​​ത്സ​​ര​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. കോ​​ള​​ജു​​ക​​ൾ​​ക്കു പു​​റ​​മേ വി​​വി​​ധ സ്കൂ​​ളു​​ക​​ളും ഡി​​ജി​​റ്റ​​ൽ ഓ​​ണാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ഓ​​ണ​​മ​​ത്സ​​ര​​ങ്ങ​​ളും ഓ​​ൺ​​ലൈ​​നി​​ൽ

കൊ​​റോ​​ണ​​ക്കാ​​ലം ആ​​ളു​​ക​​ളെ വീ​​ട്ടി​​ല​​ട​​ച്ച​​തോ​​ടെ ഓ​​ണ​​ക്ക​​ളി​​ക​​ളും ആ​​ഘോ​​ഷ​​ങ്ങ​​ളും നാ​​ട്ടി​​ലൊ​​ന്നു​​മി​​ല്ല. പ​​ക​​രം വി​​വി​​ധ ക്ല​​ബു​​ക​​ളു​​ടെ​​യും സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​ണ്‍​ലൈ​​ൻ മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. മാ​​വേ​​ലി മ​​ന്ന​​ൻ, മ​​ല​​യാ​​ളി മ​​ങ്ക മ​​ത്സ​​ര​​ങ്ങ​​ൾ ഓ​​ണ്‍​ലൈ​​നാ​​യി വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. മാ​​വേ​​ലി വേ​​ഷ​​ധാ​​രി​​ക​​ൾ ത​​ങ്ങ​​ളു​​ടെ ചി​​ത്രം മൊ​​ബൈ​​ലി​​ൽ അ​​യ​​ച്ചു കൊ​​ടു​​ത്താ​​ണു മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. വി​​വി​​ധ വാ​​ട്സ്ആ​​പ്പ് ഗ്രൂ​​പ്പു​​ക​​ൾ ഓ​​ണ​​പ്പാ​​ട്ടു മ​​ത്സ​​ര​​വും പാ​​ച​​ക മ​​ത്സ​​ര​​വും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. വി​​ധി നി​​ർ​​ണ​​യ​​വും ഓ​​ണ്‍​ലൈ​​നി​​ൽ ത​​ന്നെ. സ​​മ്മാ​​നം വീ​​ടു​​ക​​ളി​​ലെ​​ത്തും.