കംഫർട്ട് സ്റ്റേഷൻ തുറന്നുനൽകാത്തതിൽ പ്രതിഷേധം വ്യാപകം
കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറന്നു നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സെപ്റ്റിക് ടാങ്കിന്റെ നിർമാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകിയതായി പഞ്ചായത്തധികൃതർ പറഞ്ഞു.
മാലിന്യം ഒഴുക്കാൻ സെപ്റ്റിക് ടാങ്കില്ല എന്ന കാരണം പറഞ്ഞാണ് കരാറുകാരൻ കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാത്തത്. പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സെപ്റ്റിക് ടാങ്ക് സ്ഥാപിച്ച് കംഫർട്ട് സ്റ്റേഷൻ തുറന്നു നൽകാമെന്നിരിക്കെ കരാറുകാരൻ ഇതിന് തയാറാകുന്നില്ല എന്നാണ് ആക്ഷേപം. നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.