കഞ്ചാവ് പൊതിയുമായി യുവാവ് അറസ്റ്റിൽ

പൊൻകുന്നം ∙ വാഹനപരിശോധനയ്ക്കിടെ കഞ്ചാവു പൊതിയുമായി യുവാവ് അറസ്റ്റിൽ. കുമളി മുരിക്കടി ഉഷാഭവനിൽ മണികണ്ഠൻ (30) ആണ് പിടിയിലായത്. 70 ഗ്രാം കഞ്ചാവ് ഇയാളിൽനിന്നു കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ പൊൻകുന്നം എസ്‌ഐ എ.സി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ കുന്നുംഭാഗത്തു നടത്തിയ പരിശോധനയിലാണ് യുവാവു പിടിയിലായത്