കടയനിക്കാട് ശാസ്താക്ഷേത്രോത്സവ കൊടിയേറ്റ് ഇന്ന്‌

മണിമല: കടയനിക്കാട് 733-ാം നമ്പര്‍ മംഗളോദയം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലുള്ള കടയനിക്കാട് ശാസ്താക്ഷേത്രത്തില്‍ ഉത്സവം 21 മുതല്‍ 28 വരെയും അയ്യപ്പസത്രം 22 മുതല്‍ 27 വരെയും നടക്കും. 21 ന് വൈകീട്ട് 7 നും 8 നും മധ്യേ കൊടിയേറ്റ്. 22 മുതല്‍ 27 വരെ ഇല്ലത്തപ്പന്‍കാവ് ജനാര്‍ദ്ദനന്‍നമ്പൂതിരി യജ്ഞാചാര്യനാകും.

അയ്യപ്പസത്രം 7.30 മുതല്‍ ആരംഭിക്കും. 22 ന് വൈകീട്ട് 5 ന് എന്‍.എസ്.എസ്. നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ അയ്യപ്പസത്രത്തിന് ഭദ്രദീപം തെളിക്കും. ദേവസ്വംപ്രസിഡന്റ് പി.ആര്‍. രാജീവ് അധ്യക്ഷനായിരിക്കും.
അയ്യപ്പസത്രത്തില്‍ 23 ന് 10 ന് മഹാചണ്ഡികപൂജ. 24 ന് 11.30 ന് മഹാശനീശ്വരപൂജ, 25 ന് മണികണ്ഠമംഗളാര്‍ച്ചന കളംപാട്ട്, തീയാട്ട് 26 ന് മഹാനീരാജനം, 27 ന് 11.30 ന് സത്രസമര്‍പ്പണം ആചാര്യദക്ഷിണ എന്നിവ നടക്കും.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1 ന് അന്നദാനം. 26 ന് 12.30 ന് ഉത്സവബലിദര്‍ശനം, 27 ന് 4 ന് കാഴ്ചശ്രീബലി, വൈകീട്ട് 6.30 ന് സേവ, 9 ന് ശ്രുതിലയസംഗമം. 11.30 ന് പള്ളിവേട്ടഎഴുന്നള്ളത്ത്. 28 ന് 9 ന് നാരായണീയപാരായണം 4 ന് ആറാട്ട് വൈകീട്ട് 6 മുതല്‍ ആറാട്ട് വരവേല്‍പ്പ്, 11 ന് കൊടിമരച്ചുവട്ടില്‍ പറ, അന്‍പൊലി കൊടിയിറക്ക്.