കടവിൽ നഷ്ടപ്പെട്ട സ്വർണം തീർഥാടകൻ തിരികെ നൽകി

എരുമേലി∙ ഓരുങ്കൽ കടവിൽ കുളിക്കാനെത്തിയ യുവതിയുടെ നഷ്ടപ്പെട്ട സ്വർണം തിരികെ നൽകി തീർഥാടകൻ മാതൃകയായി. തടത്തിപ്പറമ്പിൽ സീനയുടെ ഒന്നര പവൻ സ്വർണ ചെയ്ൻ ആണ് കുളിക്കടവിൽ നഷ്ടപ്പെട്ടത്. ഇതിനിടെ ആറ്റിൽ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശികൾക്കാണ് സ്വർണം ലഭിച്ചത്. സീന സ്വർണം തേടി തിരികെ എത്തുന്നത് കണ്ട തീർഥാടകർ മുതൽ ഏൽപിക്കുകയായിരുന്നു‌.