കണമലയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

എരുമേലി: ഇന്നലെയുണ്ടായ അപകടത്തെ തുടര്‍ന്ന് കണമല റോഡില്‍ വലിയ യാത്രാവാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് മണിമല സിഐ എം.എ. അബ്ദുള്‍ റഹിം അറിയിച്ചു. വലിയ വാഹനങ്ങള്‍ കണമല ഇറക്കം ആരംഭിക്കുന്ന മാക്കല്‍പടി ചെക്ക് പോസ്റ്റില്‍ തടഞ്ഞിട്ടതിന് ശേഷം കോണ്‍വേ അടിസ്ഥാനത്തില്‍ കടത്തിവിടും. ചരക്ക് വാഹനങ്ങള്‍ക്കും വലിയവാഹനങ്ങള്‍ക്കും രാത്രിയില്‍ നിരോധനം നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. ഇത് തുടരും.