കണമല അട്ടിവളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി മെറ്റൽകൂനയിൽ ഇടിച്ചു മറിഞ്ഞു…ഡ്രൈവറുടെ മനോധൈര്യം മൂലം വൻ ദുരന്തം ഒഴിവായി….

കണമല അട്ടിവളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി മെറ്റൽകൂനയിൽ ഇടിച്ചു മറിഞ്ഞു…ഡ്രൈവറുടെ മനോധൈര്യം മൂലം വൻ ദുരന്തം ഒഴിവായി….

എരുമേലി: എരുമേലി- പന്പ പാതയിലെ അട്ടിവളവില്‍ നിയന്ത്രണംതെറ്റിയ ലോറി മെറ്റില്‍കൂനയിലിടിച്ച് മറിഞ്ഞു.ഡ്രൈവറും സഹായിയും അദ്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.കാലിത്തീറ്റയുമായെത്തിയ ലോറി എരുത്വാപ്പുഴ മാക്കല്‍ കവലയിലെ ക്ഷീര സംഘത്തില്‍ കാലിത്തീറ്റ ഇറക്കിയശേഷം കണമലയിലേക്ക് പോവുകയായിരുന്നു.കണമല ഇറക്കത്തിലെ അട്ടിവളവില്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു ഇതറിഞ്ഞ ഡ്രൈവര്‍ പെരുവ ചാലക്കര ഗോപി ലോറി സാഹസികമായി അരകിലോമീറ്റര്‍മാറി ഇറക്കം അവസാനിക്കുന്ന കണമല പാലത്തിനുസമീപം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയ മെറ്റില്‍ കൂനയില്‍ ഇടിച്ച് കയറ്റുകയായിരുന്നു.

മെറ്റില്‍കൂനയില്‍ ഇടിച്ചുകയറി ലോറി മറിയുന്നതിനിടെ ൈഡ്രവറും സഹായിയും ലോറിയില്‍ നിന്ന് ചാടി.ഇവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇറക്കത്തില്‍ നിയന്ത്രണം തെറ്റിയതോടെ ഡ്രൈവറുംസഹായിയും വാഹനത്തിന്റെ ലൈറ്റിട്ടുംകൈകള്‍ വീശി അപകടമുന്നറിയിപ്പ് കാട്ടിയും എതിരെ വന്ന വാഹനങ്ങളെ ഒഴിവാക്കി.ലോറിയുടെ മുന്നില്‍പ്പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സും സൈഡ് ഒതുക്കിയതിനാല്‍ അപകടം ഒഴിവായി.

 

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)