കണ്ണിനടിയിലെ കറുപ്പുനിറം മാറ്റാം

കണ്ണിനടിയിലെ കറുപ്പുനിറംകൊണ്ട വിഷമിക്കുകയാണോ നിങ്ങൾ. വിഷമിക്കേണ്ട, എളുപ്പത്തിൽ പണച്ചെലവില്ലാതെ കറുപ്പുനിറം മാറ്റാനാവും.ദിവസവും എട്ടുമണിക്കൂർ ഉറങ്ങിയാൽ കണ്ണിനടിയിലെ കറുപ്പ് എളുപ്പത്തിൽ മാറുമെന്നാണ് വിദഗ്ധർ പറയുന്നത്.

ടീബാഗ്: തണുപ്പിച്ച ടീബാഗുകൾ കണ്ണിനുമേൽ വച്ച് വിശ്രമിക്കുക. പത്തുമിനിട്ടിൽ കൂടുതൽ ടീബാഗ് വച്ചാലേ പ്രയോജനം ലഭിക്കൂ.

ഐസ് ചികിത്സ:ഐസ്ബാഗുകൾ കണ്ണിനു താഴെ വയ്ക്കുന്നതും പ്രയോജനം ചെയ്യും. ഐസ് ബാഗില്ലെങ്കിൽ നല്ല തണുത്തവെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ചാലും മതി.

ജൂസ് ചികിത്സ: അല്പം പൈനാപ്പിൾ ജൂസും മഞ്ഞളും നന്നായി യോജിപ്പിച്ചശേഷം കറുപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. ഫലം എളുപ്പത്തിൽ ലഭിക്കും.

വെള്ളരി ബെസ്റ്റ്: മൂക്കാത്ത വെള്ളരി മുറിച്ച് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചശേഷം ഇത് കണ്ണിനുമുകളിൽ വച്ച് വിശ്രമിക്കുക. പത്തുമിനിട്ടിൽ കൂടുതൽ ഇതുചെയ്യണം.