കണ്ണീരിൽ മുക്കി പ്രളയം, പിന്നെ കണ്ണു ചുവക്കുന്ന ചൂട്

കോട്ടയം ∙ വെറും 30 ദിനങ്ങൾ. നാടിനെ 30 വർഷം പിന്നോട്ടു തള്ളിക്കാണും. കഴുത്തോളം മുക്കിക്കൊന്ന് ഇപ്പോൾ പൊരിവെയിലത്തു നിർത്തുന്നു. 300 പേരുടെ വീടു തകർത്തു. 23 പേരുടെ ഉയിരെടുത്തു. 80,000 കുടുംബങ്ങളുടെ എല്ലാം തകർത്തു. നാടും നടവഴിയും വീടും ചെളി നിറച്ചു. കഴിഞ്ഞ 60 കൊല്ലം കാണാത്തതു പലതും നാം കണ്ടു. മലയിടിഞ്ഞു, പുഴ കവിഞ്ഞു, നാടു മുങ്ങി. എല്ലാം കഴിഞ്ഞത് ഈ 30 ദിവസങ്ങൾക്കുള്ളിലാണ്. ഏതു പെരുവെള്ളം വന്നാലും അതിനു മുകളിൽ ഒരുമയുടെ വള്ളം ഇറക്കുമെന്നും നാം കാട്ടിക്കൊടുത്തു.

52 കണ്ടെയ്നർ സാധനങ്ങളാണു ജില്ലയ്ക്കു കിട്ടിയത്. 38,000 ടൺ പച്ചക്കറി, പലവ്യഞ്ജനക്കിറ്റുകളും രണ്ടേക്കർ സ്ഥലവും ഈ ഒരുമയിൽ പിറന്നു. കോട്ടയത്തിന്റെ നഷ്ടം 1800 കോടിക്ക് മുകളിൽ ∙ റോഡുകൾ, പാലങ്ങൾ – 725.72 കോടി, ∙ കാർഷിക മേഖല – 491.കോടി. ∙ വീടുകൾ 190 കോടി. ∙ വാഹനമേഖല – 150 കോടി. ∙ വ്യാപാര മേഖല – 122 കോടി. ∙ ഇറിഗേഷൻ വകുപ്പ് – 15 കോടി, ∙ പൊതുവിതരണ മേഖല – 10 കോടി. ∙ വ്യവസായ മേഖല – 5.32 കോടി. ∙ മൃഗസംരക്ഷണ മേഖല – 5.46 കോടി. ∙ ദേശീയപാത – 4.50 കോടി. ∙ വിദ്യാഭ്യാസ വകുപ്പ് – 4 കോടി. ∙ തൊഴിൽ നഷ്ടം – 1.24 കോടി ∙ ജലഅതോറിറ്റി – 80 ലക്ഷം. ∙ കെഎസ്ഇബി – 38.30 ലക്ഷം. ∙ ആരോഗ്യ മേഖല – 10 ലക്ഷം. ∙ വാഹന ഗതാഗതം – 20 ലക്ഷം.

ആറുകൾ അടിത്തട്ട് തൊട്ടു ഓഗസ്റ്റ് 15 നു പ്രളയജലം നിറഞ്ഞ ആറുകൾ ഒരു മാസം പിന്നിട്ടതോടെ അടിത്തട്ടു തൊട്ടു. ഭൂഗർഭ ജലനിരപ്പ് ഇപ്പോൾ താഴുന്നു. ∙ കുമരകത്ത് – 2 മീറ്റർ. ∙ വൈക്കത്ത് – 1 മീറ്റർ. ∙ കടുത്തുരുത്തിയിൽ – 1 മീറ്റർ. ∙ മുണ്ടക്കയത്ത് – 2 മീറ്റർ. ∙ നെടുംങ്കുന്നം – 4 മീറ്റർ. (അവലംബം: ഭൂഗർഭ ജലവിഭവ വകുപ്പ്)