കത്തീഡ്രലില്‍ വാര്‍ഷികധ്യാനം

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ വാര്‍ഷികധ്യാനം ഇന്നു മുതല്‍ 19 വരെ നടക്കും.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം ധ്യാനത്തിന് നേതൃത്വം നല്‍കും. രാവിലെയും വൈകുന്നേരവുമായിരിക്കും ധ്യാനം. രാവിലെ 8.30 ന് ജപമാലയോടുകൂടി ആരംഭിക്കും. ഒമ്പതിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഒന്നുവരെ ധ്യാനപ്രസംഗം. വൈകുന്നേരം 4.30 ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ഒമ്പതുവരെ ധ്യാനപ്രസംഗം.