കനത്ത മഴയിൽ അടുത്ത പറന്പിലെ വലിയ പാറ വീടിനുള്ളിലേക്ക് പതിച്ചു, രണ്ടു കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കനത്ത മഴയിൽ അടുത്ത പറന്പിലെ വലിയ പാറ വീടിനുള്ളിലേക്ക് പതിച്ചു, രണ്ടു കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാഞ്ഞിരപ്പള്ളി: വീടിന്റെ പിന്നിലെ ഭീമാകാരമായ പാറ വീടിനുള്ളിലേക്ക് പതിച്ചു. വീടിനകത്തുണ്ടായിരുന്ന കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഒന്നാം മൈല്‍ തോട്ടുമുഖം മുഞ്ഞനാട്ട്പറമ്പില്‍ പി.ഐ.ഹമ്മദിന്റെ വീട്ടിലെ കിടപ്പുമുറിയിലേക്കാണ് പാറ അടര്‍ന്നുവീണത്.

ഞായറാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. രണ്ട് അടുക്കായിരുന്ന പാറയുടെ അടിയിലെ മണ്ണ് കനത്ത മഴയില്‍ ഒഴുകിപ്പോയതാണ് അപകടകാരണം. ഹമ്മദിന്റെ മക്കളായ ഷബാന,മുഹമ്മദ്ഷാ,ഷഹബാസ് എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനാലയില്‍ എന്തോ വന്നിടിക്കുന്ന ശബ്ദംകേട്ട് ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നു.

പാറ വീണതിന്റെ ആഘാതത്തില്‍ ജനല്‍ തകര്‍ന്നു. കിടപ്പുമുറിയിലെ വീട്ടുപകരണങ്ങളും നശിച്ചു. ചുമട്ട് തൊഴിലാളിയായ ഹമ്മദും ഭാര്യ സാഹിറയും അപകടസമയത്ത് വീട്ടിലില്ലായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഹമ്മദ് വീടുപണിത് താമസംതുടങ്ങിയത്.

റവന്യു അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പാറ പൊട്ടിച്ചുമാറ്റിവേണം വീട് പുനര്‍നിര്‍മ്മിക്കാന്‍. 300 അടിയോളം കരിങ്കല്ല് അടര്‍ന്ന പാറയില്‍നിന്നുലഭിക്കും.
2-web-rock-in-the-house

1-web-rock-fall-into-house-