കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ ജില്ലയിൽ പലയിടത്തും കനത്ത ദുരന്തം വിതച്ചിരിക്കുകയാണ്.