കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: പി.സി.ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാകമ്മീഷന്‍

ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പി.സി. ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന നിലപാടിലുറച്ച് ദേശീയ വനിതാ കമ്മീഷന്‍. ഇക്കാര്യത്തില്‍ നവംബര്‍ 13നകം മറുപടി നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജോര്‍ജിന്റെ അഭിഭാഷകന് കൂടുതല്‍ വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ല.