കന്യാ മറിയത്തിന്റെ രൂപത്തിന്റെ കണ്ണിൽ നിന്നും സുഗന്ധകണീർ – കൊല്ലം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പലില്‍ സംഭവിച്ചത് ദിവ്യ അത്ഭുതമോ ?

holy mary

Report by Indiavision Tv :-

നാം നേരിട്ട് അറിയാത്ത ഒന്നിനെയാണല്ലോ വിശ്വസിക്കേണ്ടി വരുന്നത്. പക്ഷെ.. പലപ്പോഴും അത്തരം വിശ്വാസങ്ങള്‍ക്ക് യാഥാര്ത്യവുമായി യാതൊരു ബന്ധവും ഉണ്ടായെന്നു വരില്ല. വിശ്വാസങ്ങളുടെ പേരില്‍ നടത്തപ്പെടുന്ന പല പൂജാ വിധികളും ആചാരങ്ങളും പലപ്പോഴും പരിഷ്‌കൃത സമൂഹത്തിനു ഒരു തരത്തിലും നീതീകരിക്കാ നാവാത്തതും മറ്റു ചിലപ്പോള്‍ കാഴ്ചക്കാരില്‍ അസ്വസ്ഥത ഉണര്ത്തുന്നവയുമോക്കെയായിരിക്കും .

മറ്റു ചില വിശ്വാസങ്ങൾ ആകട്ടെ, സാധാരണ ജനതയുടെ വിശ്വാസ പ്രമാണങ്ങ ളുമായി ഏറെ ബന്ധപെട്ടു നില്‍ക്കുന്നതും മറ്റുള്ളവര്‍ക്ക് യാതൊരു തരത്തിലുള്ള അലോസരവും ഉണ്ടാക്കാത്തവയുമാണ്. എന്നാല്‍ വിശ്വാസങ്ങളുടെ ഈ ചട്ടക്കൂടുകളിലോന്നും നില്‍ക്കാത്തതും, എന്നാല്‍ വിവിധ വിവിധ ആരാധനാമൂര്‍ത്തികളുടെ സാന്നിധ്യം അറിയിക്കുന്ന തായി വ്യാഖ്യാനിക്കപ്പെടുന്നതുമായ ചില ഒറ്റപെട്ട വിശ്വാസങ്ങളും നമുക്ക് കാണാം. ആയിനത്തില്‍ പെടുത്താവുന്ന ഒന്നാണ്, കൊല്ലം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പലില്‍, അതായത് ഇന്നത്തെ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ സംഭവിച്ചത് .. indiavision TV യുടെ റിപ്പോർട്ട്‌ കാണുക

വീഡിയോ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക