കരണ്ടുമില്ല, ജീവനക്കാരുമില്ല

എരുമേലി: ആവശ്യത്തിന് ജീവനക്കാരില്ലാതെ എരുമേലി വൈദ്യുതി സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാകുന്നു.

വിസൃതമായ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് എരുമേലി സെക്ഷൻ. എരുമേലി പഞ്ചായത്തിലെ 23 വാർഡുകളും, പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ, മണിമല പഞ്ചായത്തിലെ വാർഡുകൾ ഉൾപ്പെടുന്ന മുക്കട പ്രദേശം, മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് വരെയുളള ഭാഗം.പെരുനാട് പഞ്ചായത്തിലെ തുലാപ്പളളി,നാറാണംതോട്, കിസുമം തുടങ്ങിയമലയോര മേഖലകൾ എരുമേലി കെ എസ് ഇ ബി സെക്ഷനിലാണ് . ഇത്രവലിയ പ്രദേശത്തെ ജോലിക്കായി കെ എസ് ഇ ബി അധികൃതർ നിയമിച്ചിരിക്കുന്നത് പത്ത് മസ്ദൂർമാരെയാണ്. ഇതിലൊരാൾ മാസങ്ങളായി അവധിയിലാണ്.

കണക്ക് അനിസരിച്ച് 12 ലൈൻമാരാണ് എരുമേലിയിൽ വേണ്ടത്. എന്നാൽ ഒഴിലുളള തസ്തിക നികത്തുവാനോ താല്കാലിക നിയമനം നടത്തുവാനോ അധികൃതർ തയ്യാറായിട്ടില്ല. വലിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന മലയോര മേഖലയിൽ 9 ലൈൻമാരെ ഉപയോഗിച്ച് പണികൾ നടത്തുന്നത് മൂലം പ്രവർത്തികൾ എങ്ങുമെത്തുന്നില്ല. കാലവർഷത്തിന് മുമ്പ് ടച്ച് വെട്ടുന്ന നടപടികൾ പോലും തുടങ്ങുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല മാനത്ത് മഴക്കാ റ് കണ്ടാലും,ഒരു ചെറിയ കാറ്റ് വീശിയാലും എരുമേലി കെ എസ് ഇ ബി സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുന്നത്. പതിവാകുന്നു. 24 മണിക്കൂറിൽ 15 മണിക്കൂറും എരുമേലിയിൽ വൈദ്യുതി മുടക്കം തന്നെയായിരിക്കും. അഞ്ച് മിനിട്ട് ഇടവിട്ട് വൈദ്യുതി പോകുന്നത് മൂലം ജനങ്ങളും, വ്യാപാരികളും ദുരിതത്തിലാണ്. വൈകുന്നേരം ഏഴ് മണിയാകുന്നതോടെ പത്ത് മിനിട്ട് ഇടവെട്ടുളള വൈദ്യുത മുടക്കം രാത്രി 10 മണി വരം തുടരും.

വലിയ സെക്ഷൻ പരിധിയിലെ വൈദ്യുതി മുടക്കം ഉണ്ടുകുന്ന തകരാറുകൾ പരിഹരിക്കുവാൻ ജീവനക്കാരില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. കൂടുതൽ ലൈൻമാൻനാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതെ കെ എസ് ഇ ബി അധികൃതർക്ക് നിരവധി തവണ കത്ത് എഴുതിയിട്ടും യാതൊരു ഫലവും ഉണ്ടയാട്ടില്ല. ടച്ച് വെട്ടുവാനും, ലൈനുകളുടെ അറ്റകുററപ്പണികളും സമയ ബന്ധിതമായി പൂർത്തീകരിച്ചാൽ മാത്രമെ തീർത്ഥാടന കാലത്ത് ക്രമമായ രീതിയിൽ വൈദ്യുതി നല്കുവാൻ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് മൂലം ഏര്റവും ബുദ്ധിമുട്ട് അനിഭവിക്കുന്നത് മലയോര മേഖലയിലെ താമസക്കാരാണ്. കാലവർഷം എടുത്തതോടെ വൃക്ഷങ്ങൾ വീണും മറ്റും വൈദ്യുതി മുടങ്ങിയാൽ ദിവസങ്ങൾക്ക് ശേഷമായിരിക്കും. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക. മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ വൈദ്യുത സെക്ഷൻ ആരംഭിക്കണമെന്ന ആവശ്യത്തിന് ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല