കര്‍ഷകരെ തെരുവിലിറക്കുന്ന സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നത്‌: എന്‍. ജയരാജ്‌

കാഞ്ഞിരപ്പള്ളി: കേരളം ഭരിക്കുന്നത്‌ കര്‍ഷകരെ തെരുവിലിറക്കുന്ന സര്‍ക്കാരാണെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍. ജയരാജ്‌ എം. എല്‍. എ. ഇടതുമുന്നണി സംസ്‌ഥാനത്ത്‌ അധികാരത്തില്‍ വന്നശേഷം കോട്ടയം, ഇടുക്കി ജില്ലകളിലെ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളാണ്‌ ഉണ്ടായതെന്നും തോട്ടം, പുരയിടം വിഷയത്തില്‍ പരിഹാരം കാണുംവരെ സമരപരിപാടികളുമായി കേരളാ കോണ്‍ഗ്രസ്‌ (എം) മുന്നോട്ടു പോകുമെന്നും അദേഹം സൂചിപ്പിച്ചു.

കേരളാ കോണ്‍ഗ്രസ്‌ (എം) പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിവില്‍ സ്‌റ്റേഷന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എന്‍. ജയരാജ്‌. രേഖകളില്‍ പിശക്‌ സംഭവിച്ചുവെന്നതും അതു തിരുത്തുന്നതാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും 2018 ഫെബ്രുവരിയില്‍ കെ.എം. മാണിയുടെ സബ്‌മിഷന്‌ മറുപടിയായി റവന്യു മന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയതാണ്‌. എന്നാല്‍ ഇക്കാലമത്രയും റവന്യൂവകുപ്പില്‍ നിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ മാത്രമല്ല കര്‍ഷകനെ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും എം. എല്‍. എ. കുറ്റപ്പെടുത്തി.

കേരളാ കോണ്‍ഗ്രസ്‌ (എം) കളക്‌ടറേറ്റിലേക്കും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്കും സമരങ്ങള്‍ ആരംഭിക്കും. പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ്‌ സാജന്‍ കുന്നത്ത്‌ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്‌ എ. എം. മാത്യു ആനിത്തോട്ടം, സംസ്‌ഥാന സ്‌റ്റിയറിങ്‌ കമ്മറ്റിയംഗം ജോര്‍ജുകുട്ടി ആഗസ്‌തി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍, സംസ്‌ഥാന കമ്മറ്റിയംഗങ്ങളായ ജോര്‍ജ്‌ വര്‍ഗീസ്‌ പൊട്ടംകുളം, ഷാജി പാമ്പൂരി, എം. സി. ചാക്കോ മാവേലികുന്നേല്‍, സണ്ണിക്കുട്ടി അഴകമ്പ്രയില്‍, എന്‍. സി. ചാക്കോ നെടുംതുണ്ടത്തില്‍, മിനി സാവിയോ, യൂത്ത്‌ഫ്രണ്ട്‌ (എം) സംസ്‌ഥാന പ്രസിഡന്റ്‌ സാജന്‍ തൊടുക, കെ. എസ്‌. സി. (എം) സംസ്‌ഥാന പ്രസിഡന്റ്‌ അബേഷ്‌ അലോഷ്യസ്‌, ജില്ലാ സെക്രട്ടറി ബെന്നി അഞ്ചാനി, യൂത്ത്‌ഫ്രണ്ട്‌ (എം) സംസ്‌ഥാന ഭാരവാഹികളായ അഡ്വ. സുമേഷ്‌ ആന്‍ഡ്രൂസ്‌, ജോര്‍ഡിന്‍ കിഴക്കേത്തലയ്‌ക്കല്‍, ജോളി മടുക്കക്കുഴി, ശ്രീകാന്ത്‌ എസ്‌. സാബു, മനോജ്‌ മറ്റമുണ്ടയില്‍, സാബു കാലാപറമ്പില്‍, ജെയിംസ്‌ പെരുമാകുന്നേല്‍, ലാല്‍ജി മാടത്താനികുന്നേല്‍, അജു പനയ്‌ക്കല്‍, ജിജോ കാവാലം, കെ. എസ്‌. സി.(എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ്‌ ചെമ്മരപ്പള്ളില്‍, കെ.റ്റി.യു.സി. (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ റെജി പോത്തന്‍, വനിതാ കോണ്‍ഗ്രസ്‌ (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോളി ഡോമിനിക്‌ പാര്‍ട്ടി നിയോജകണ്ഡലം സെക്രട്ടറിമാരായ സോജന്‍ ആലക്കുളം, തോമസ്‌ വെട്ടുവേലില്‍, തങ്കച്ചന്‍ കാരയ്‌ക്കാട്ട്‌, അഡ്വ. സാജന്‍ അഞ്ചനാട്ട്‌, നൈനാച്ചന്‍ വാണിയപ്പുരയ്‌ക്കല്‍, സെലിന്‍ സിജോ, മണ്ഡലം പ്രസിഡന്റുമാരായ സ്‌റ്റനിസ്ലാവോസ്‌ വെട്ടിക്കാട്ട്‌, ഷാജി നല്ലേപ്പറമ്പില്‍, കെ. എസ്‌. ജോസഫ്‌ കുറുക്കന്‍പറമ്പില്‍, ദേവസ്യാച്ചന്‍ വാണിയപ്പുര, ജോഷി മൂഴിയാങ്കല്‍, ചാര്‍ളി കോശി, ബിജോയ്‌ മുണ്ടുപാലം, പി. ജെ. സെബാസ്‌റ്റ്യന്‍, ജെയിംസ്‌ തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കുരിശുങ്കല്‍ ജങ്‌ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിനും ധര്‍ണയ്‌ക്കും ബിജി കല്ലങ്ങാട്ട്‌, ബെന്നി പുന്നത്താനം, ബിജു ചക്കാല, ഷാജി പുതിയാപറമ്പില്‍, ജോയിച്ചന്‍ കിഴക്കേത്തലയ്‌ക്കല്‍, തങ്കച്ചന്‍ വട്ടോത്ത്‌, അനിയാച്ചന്‍ മൈലപ്ര, ബിനു തത്തക്കാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി.