കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി കെ.എം.മാണി

എലിക്കുളം:കര്‍ഷകരെ രക്ഷിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടാണ് രക്ഷാകവചമായി കര്‍ഷക പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി കെ.എം.മാണി. കര്‍ഷക പെന്‍ഷന്റെ ജില്ലാതല വിതരണോദ്ഘാടനം എലിക്കുളം പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷനായി. ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ഗീത രാജു, അംഗങ്ങളായ കെ.പി.കരുണാകരന്‍നായര്‍, തോമസുകുട്ടി വട്ടക്കാട്ട്, ഏലിയാമ്മ എബ്രഹാം, രമ എസ്.പണിക്കര്‍, രാജീവ് ശ്രീധരന്‍, സെല്‍വി വിത്സണ്‍, മേഴ്‌സി ജോര്‍ജ്, കെ.എസ്.ഗോപിനാഥന്‍നായര്‍, ജോജോ ചീരാംകുഴിയില്‍, യമുന പ്രസാദ്, കൃഷി ഓഫീസര്‍, കെ.എസ്.ഷീബ, റെജിമോന്‍, പ്രവീണ്‍ നമ്പൂതിരി, പഞ്ചായത്ത് സെക്രട്ടറി വി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.