കര്‍ഷക പെന്‍ഷന്‍ കര്‍ഷകരുടെ രക്ഷാകവചം: കെ.എം. മാണി

എലിക്കുളം: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്ന കര്‍ഷക പെന്‍ഷന്‍ കര്‍ഷകരുടെ രക്ഷാകവചമാണെന്ന് ധനകാര്യമന്ത്രി കെ.എം. മാണി. എലിക്കുളം പഞ്ചായത്തില്‍ കര്‍ഷക പെന്‍ഷന്റെ ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തു പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തു മെംബര്‍മാരായ ഗീത രാജു, കെ.പി. കരുണാകരന്‍നായര്‍, തോമസുകുട്ടി വട്ടയ്ക്കാട്ട്, ഏലിയാമ്മ ഏബ്രഹാം, രമ എസ്. പണിക്കര്‍, രാജീവ് ശ്രീധരന്‍, സെല്‍വി വില്‍സണ്‍, മേഴ്സി ജോര്‍ജ്, ഗോപിനാഥന്‍നായര്‍, ജോജോ ചീരാംകുഴിയില്‍, യമുന പ്രസാദ്, കൃഷി ഓഫീസര്‍ ഷീബ കെ.എസ്., പഞ്ചായത്ത് സെക്രട്ടറി വി. ജയകുമാര്‍, റെജി പ്രവീണ്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.