കറിവേപ്പില

കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജിശമിക്കും.

കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം കിട്ടും. ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കഴിച്ചാൽ മതി.

കരുവേപ്പില ഒരുമണിക്കൂര്‍ വിനീഗര്‍ ചേര്‍ത്ത വെള്ളത്തില്‍ എട്ടു വെച്ച ശേഷം ഉപയോഗിച്ചാല്‍ അതിലുള്ള എല്ലാ വിഷാംശം പോയികിട്ടും